റിയാദ്: കെപിസിസിയുടെ നിയുക്ത പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ട അഡ്വ. സണ്ണി ജോസഫ് എം എൽ എയെ റിയാദ് ഒ.ഐ.സി.സി കമ്മിറ്റി അഭിനന്ദിച്ചു. ബത്ഹ സബർമതിയിൽ നടന്ന ഭാരവാഹി യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍,കോഴിക്കോട് സര്‍വ്വകലാശാലകളില്‍ കെ എസ് യു സിന്‍ഡിക്കേറ്റ് അംഗം, 1981ല്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷൻ, 2001 മുതല്‍ 2011 വരെ കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍, 2011മുതല്‍ കണ്ണൂര്‍ ജില്ലാ യുഡിഎഫ് ചെയര്‍മാന്‍, 2011 ല്‍ കെ.കെ ശൈലജയെ തോല്‍പ്പിച്ച് പേരാവൂര്‍ എം എൽ എ, തലശ്ശേരി കാര്‍ഷികവികസന ബാങ്ക് അധ്യക്ഷന്‍ മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, 2011മുതല്‍ കെപിസിസി മാധ്യമ പാനല്‍ അംഗമടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തിന് പാർട്ടിയെ ഒറ്റകെട്ടായി നയിക്കുവാനും, വരാനിരിക്കുന്ന വിവിധ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ വിജയ പഥത്തിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഘടനാ നേതൃ പാഠവത്തിന് നിർണ്ണായക പങ്ക് വഹിക്കുവാൻ സാധിക്കുമെന്നും, പുതിയ പ്രസിഡന്റിന്റെ കീഴിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും റിയാദ് ഒ.ഐ.സി.സി പരിപൂർണ്ണ പിന്തുണ നൽകുന്നതായും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അതോടൊപ്പം ദേശീയ കോൺഗ്രസ് പ്രവർത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി നിയോഗിക്കപ്പെട്ട മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി, യുഡിഫ് കൺവീനർ അടൂർ പ്രകാശ് എം പി, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട പിസി വിഷ്ണുനാഥ് എം എൽ എ, എ പി അനിൽകുമാർ എം എൽ എ, ഷാഫി പറമ്പിൽ എം പി എന്നിവരെയും സംഘടന അഭിനന്ദിച്ചു.
ഭാരവാഹികളായ കുഞ്ഞി കുമ്പള, രഘുനാഥ് പറശ്ശിനിക്കടവ്, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്,ഷാനവാസ് മുനമ്പത്ത്, സൈഫ് കായംങ്കുളം, റഫീഖ് വെമ്പായം,ജോൺസൺ മാർക്കോസ്, അശ്റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, അശ്റഫ് മേച്ചേരി,നാദിർഷാ റഹിമാൻ, ബഷീർ കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. സ സംഘടനാ ചുമതലയുള്ള ആക്ടിംഗ് ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ആക്ടിംഗ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.