റിയാദ്: കോടിക്കണക്കിന് മതനിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെന്ന മഹാ രാജ്യത്തെ കലുഷിതമാക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് ഒഐസിസി റിയാദ് പ്രസിഡന്റ് സലീം കളക്കര. പഹൽഗാമിൽ തീവ്രവാദികളുടെ അക്രമണങ്ങളിൽ ജീവൻവെടിഞ്ഞ നിരപരാധികളായ സഹോദരങ്ങളുടെ വേർപാടിൽ പ്രണാമം അർപ്പിച്ച് കൊണ്ട് റിയാദ് ഒഐസിസി സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ പ്രതിജ്ഞ സദസ്സ് ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു.
രാജ്യത്തെ ന്യൂനപക്ഷ വർഗ്ഗിയ തീവ്രവാതമായാലും, ഭൂരിപക്ഷ വർഗ്ഗീയ പ്രവർത്തനമായാലും, ഭീകരതക്ക് മതമില്ലന്നും ഭീകരതയുടെ മതം ഭീകരത മാത്രമാണന്നും, ഇത്തരം ആളുകളെ പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുകയും പൊതുമധ്യത്തിൽ ശിക്ഷാവിധികൾ നടപ്പിലാക്കുകയും ചെയ്യണം. ആക്രമണത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എല്ലാ കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും, പ്രിയ സഹോദരങ്ങൾക്ക് ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നതായും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
ഒഐസിസി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സലീം അർത്തിയിൽ,മാള മുഹിയിദ്ദീൻ ഹാജി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ,അമീർ പട്ടണത്ത്,നിഷാദ് ആലംങ്കോട്, ഷാനവാസ് മുനമ്പത്ത്, ഹക്കീം പട്ടാമ്പി, നാദിർഷാ റഹിമാൻ,അശ്റഫ് മേച്ചേരി, വനിതാവേദി സെക്രട്ടറി സ്മിത മുഹിയിദ്ദീൻ ജില്ലാ പ്രസിഡന്റ് ഒമർ ഷരീഫ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി റഫീഖ് വെമ്പായം സ്വാഗതവും ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
തുടർന്ന് സെൻട്രൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. വിവിധ ജില്ലാ ഭാരവാഹികളായ മൊയ്തീൻ മണ്ണാർക്കാട്, അലി ആലുവ, അൻസാർ വർക്കല, അൻസായി ഷൗക്കത്ത്,സൈനുദ്ദീൻ വല്ലപ്പുഴ, ജംഷി ചെറുവണ്ണൂർ, വൈശാഖ് അരൂർ, നേവൽ തൃശൂർ, ഷംസീർ പാലക്കാട്, സിദ്ദീഖ് പന്നിയങ്കര തുടങ്ങിയവർ നേതൃത്വം നൽകി.