റിയാദ്‌ ഒ ഐ സി സി ക്ക് പുതു നേതൃത്വം : അബ്ദുല്ല വല്ലാഞ്ചിറ പ്രസിഡന്റ്.

റിയാദ് : ഒഐസിസി യുടെ ഒരു വർഷത്തിലേറെക്കാലം നീണ്ടു നിന്ന മെമ്പർഷിപ്പ് കാമ്പയിനും തുടർന്ന് നടന്ന ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പും പൂർത്തിയാക്കി സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. കഴിഞ്ഞ പതിമൂന്നു വർഷകാലം കുഞ്ഞികുമ്പള പ്രസിഡന്റായ കമ്മിറ്റിയുടെ തുടർച്ചയായാണ് പുതിയ കമ്മിറ്റി നിലവിൽ വരുന്നത്. സമവായ ചർച്ചകൾക്ക് നേതൃത്വം കൊടുത്തത് ഗ്ലോബൽ മെമ്പർ നൗഫൽ പാലക്കാടനും മുൻ പ്രസിഡണ്ട് കുഞ്ഞികുമ്പളയുമായിരുന്നു. നവാസ് വെള്ളിമാട്കുന്ന് വർക്കിങ് പ്രസിഡണ്ട് ഫൈസൽ ബഹസ്സൻ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയും സുഗതൻ നൂറനാട് ട്രഷററുമായിട്ടുള്ള കമ്മിറ്റിയാണ് നിലവിൽ വരുന്നത്. മറ്റു ഭാരവാഹികൾ കുഞ്ഞി കുമ്പള ഉപദേശക സമിതി ചെയർമാൻ, രഘുനാഥ് പറശിനിക്കടവ്, സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട് ( സീനിയർ വൈസ് പ്രസിഡന്റുമാർ ) ബാലുക്കുട്ടൻ, ശുകൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത് (വൈസ് പ്രസിഡണ്ടുമാർ ) ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, സകീർ ദാനത്ത്, സുരേഷ് ശങ്കർ (ജനറൽ സെക്രട്ടറിമാർ) കരീം കൊടുവള്ളി ( അസിറ്റന്റ് ട്രഷറർ) നാദിർഷ റഹ്‌മാൻ ( ഓഡിറ്റർ ) ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, സാജൻ കടമ്പാട്, ജോൺസൺ മാർക്കോസ്, റഫീഖ് വെമ്പായം, അഷ്‌റഫ് കീഴ്പ്പള്ളിക്കര, രാജു പപ്പുള്ളി, ഹകീം പട്ടാമ്പി, ബാസ്റ്റിൻ ജോർജ് ( സെക്രട്ടറിമാർ ) അഷറഫ് മേച്ചേരി ( മീഡിയ)

നിർവാഹക സമിതി അംഗങ്ങളായി ഡൊമിനിക് സാവിയോ, ടോം സി മാത്യു, മുസ്തഫ വി എം., നാസർ മാവൂർ, സഫീർ ബുർഹാൻ, അഷ്‌റഫ് മീഞ്ചത, സന്തോഷ്, നാസ്സർ ലെയ്സ്, മുഹമ്മദ് ഖാൻ, ഹാഷിം പാപ്പിനിശ്ശേരി, ജയൻ കൊടുങ്ങലൂർ എന്നിവരെ തിരഞ്ഞെടുത്തു. കുഞ്ഞി കുമ്പളയുടെ അദ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, റഹ്മാൻ മുനമ്പത്ത്, ഷാജി സോണ, മജീദ് ചിങ്ങോലി തുടങ്ങിയവർ ആശംസകൾ നേർന്നു. ഫൈസൽ ബഹസ്സൻ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news