റിയാദ് ഒ.ഐ.സി.സി 76-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

റിയാദ്: ഇന്ത്യയുടെ 76-ാം മത് റിപ്പബ്ലിക്ക് ദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ബത്ഹ സബർമതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ കേക്ക് മുറിച്ച് ചടങ്ങ് ഉൽഘാടനം ചെയ്തു. സലീം കളക്കര ചടങ്ങിൽ അധ്യക്ഷനായി. അഡ്വ.എൽ കെ അജിത്ത് പ്രവർത്തകർക്ക് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. സംഘടനാ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, അമീർ പട്ടണത്ത്,സക്കീർ ധാനത്ത്, നിഷാദ് ആലംങ്കോട്, റസാഖ് പൂക്കോട്ടു പാടം, ജോൺസൺ മാർക്കോസ്, ബഷീർ കോട്ടയം,സന്തോഷ് കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.

മതേതര ഇന്ത്യയുടെ പിറവിക്കായി ത്യാഗോജ്ജ്വലമായി പോരാടിയ ധീരന്മാരേയും രാജ്യത്തിന്റെ ജനാധിപത്യത്തിന് കാവലായി നിൽക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പിറവിക്കായി പ്രയത്നിച്ച മഹാരഥന്മാരേയും ചടങ്ങിൽ അനുസ്മരിച്ചു.ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ ത്യാഗങ്ങള്‍ക്കുള്ള ആദരവാണ് റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ ജനാധിപത്യവും പരമാധികാരതയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ആഘോഷിക്കപ്പെടേണ്ടതാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക്‌ നൽകുന്ന മൗലിക അവകാശങ്ങളെക്കുറിച്ചും മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു .സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും, ആക്റ്റിംഗ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
ഉമർ ഷരീഫ്, മൊയ്തു മണ്ണാർക്കാട്, ഹാഷിം കണ്ണൂർ, ജംഷിദ് തുവ്വൂർ, വഹീദ് വാഴക്കാട്, അൻസായി ഷൗക്കത്ത്, ഹരീന്ദ്രൻ കണ്ണൂർ, അൻസാർ വർക്കല, ഷംസീർ പാലക്കാട് എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news