റിയാദ്: ഇന്ത്യയുടെ 75-ാം മത് റിപ്പബ്ലിക്ക് ദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാലു കുട്ടൻ അധ്യക്ഷനായി.ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി നിർവ്വാഹ സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി.
ഇന്ത്യൻ ഭരണഘടന തന്നെ മാറ്റിമറിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ഭരണകാലത്തിലൂടെയാണ് കഴിഞ്ഞ പത്ത് വർഷ കാലത്തോളമായി നമ്മുടെ രാജ്യം കടന്നുപോയി കൊണ്ടിരിക്കുന്നത്, നമ്മുടെ രാജ്യത്തിന്റെ മതസാഹോദര്യത്തെ തന്നെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യവുമായി ദൈവങ്ങളെ പോലും വിലയ്ക്ക് വാങ്ങി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്. നമ്മുടെ നേതാക്കൾ വിഭാവനം ചെയ്ത ഇന്ത്യയെ നമ്മൾക്ക് വീണ്ടെടുക്കണം, അതിനായി മതേതര വിശ്വാസികളായ എന്റെ മുന്നിൽ ഇരിക്കുന്ന നൂറ് കണക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്നേഹിക്കുന്ന ഓരോ പ്രവർത്തകരും ഇനിയുള്ള ഓരോ ദിനവും ഇതിന് വേണ്ടി മാറ്റി വെക്കാൻ ശ്രമിക്കണം എന്നും പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് അബ്ദുളള വല്ലാഞ്ചിറ ഓർമ്മപ്പെടുത്തി.
ചടങ്ങിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം നൗഷാദ് കറ്റാനം മുഖ്യപ്രഭാഷണം നടത്തി. ചരിത്ര താളുകളിൽ നിന്ന് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാളികളെ വെട്ടിമാറ്റി, പകരം രാജ്യത്തെ ഒറ്റിക്കൊടുത്തവർക്ക് വീര പട്ടവും സ്മാരകങ്ങളും പണിയുന്ന ഈ ഭരണകൂടം നമ്മുടെ ധീര ദേശാഭിമാനികളെ അവഹോളിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഫാസിസം അതിന്റെ രാഷ്ട്രീയ രൂപം കൊണ്ട് നമ്മുടെ ചരിത്രത്തെ പുനര്‍ നിര്‍മിക്കുകയാണ്. നമ്മുടെ ബഹുസ്വരത തീവ്ര ഹിന്ദുത്വത്തിന് അടിയറ വെക്കാനുള്ള ഒന്നാണെന്ന് ധരിച്ചുപോകുന്ന ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ വര്‍ഗീയ കക്ഷികള്‍ക്ക് സാധിച്ചു എന്നതാണ് ബിജെപി ഫാസിസ്റ്റ് ഭരണം ഇന്ത്യയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ബഹുസ്വരതയുടെ ശബ്ദങ്ങളെയും ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നു. എഴുത്തുകാരെ കൊല്ലുന്നു, കലാകാരന്മാരെ ജയിലിലടക്കുന്നു,മതത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ഭക്ഷണത്തിന്റെ പേരിൽ ജനങ്ങളെ ഇല്ലായ്മ ചെയ്യുന്നു,അധികാരത്തിന്റെ അടിഞ്ഞുകൂടിയ അഴുക്ക് പലപ്പോഴും അടര്‍ത്തി മാറ്റുന്നത് നാലം തൂണായ നമ്മുടെ മാധ്യമങ്ങളാണ്, എന്നാൽ അവരെ പോലും വിലക്ക് വാങ്ങി കൊണ്ട് അവരുടെ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്നതും നമ്മൾ കണ്ടു.നമ്മുടെ രാജ്യത്തെ ഇത്തരത്തിലുള്ള നരാധപൻമാരുടെ കൈകളിൽ നിന്ന് രക്ഷിച്ചെടുക്കാൻ ഈ റിപ്പബ്ലിക്ക് ദിനത്തിൽ നാം ഓരോരുത്തരും പ്രതിജ്ഞാതരാ കണമെന്നും മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ട്രഷറർ സുഗതൻ നൂറനാട്
നാഷണൽ കമ്മിറ്റി അംഗം സലിം അർത്തിയിൽ,ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥൻ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ നിഷാദ് ആലംകോട് സ്വഗതവും, പ്രോഗ്രാം കമ്മിറ്റി അംഗം അശ്റഫ് കുഴിപ്പുലിക്കര നന്ദിയും പറഞ്ഞു. ഹക്കീം പട്ടാമ്പി, നാസർ മാവൂർ, ഷാജൻ കടമ്പനാട് എന്നിവർ നേതൃത്വം നൽകി.തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ സിയോണൽ മാത്യു ഒന്നാം സ്ഥാനവും, നേഹ റഷീദ് രണ്ടും, അനാമിക സുരേഷ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് സ്വർണ്ണ നാണയങ്ങൾ സമ്മാനമായി നൽകി.വ്യത്യസ്ഥ വിഷയങ്ങളെ ആസ്പതമാക്കി നടത്തിയ പ്രസംഗ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഷംനാദ് കരുനാഗപള്ളി, അഡ്വ: എൽ.കെ അജിത്ത്, ജയൻ കൊടുങ്ങല്ലൂർ എന്നിവർ വിധി കർത്തകളായി. മുതിർന്നവർക്കായി ഫൈസൽ ബാഹസ്സൻ ക്വിസ് മാസ്റ്റർ ആയി അവതരിപ്പിച്ച തത്സമയ പ്രേക്ഷക ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി. ക്വിസ് മത്സരത്തിൽ രാജീവ് സാഹിബ് ഒന്നാം സമ്മാനമായ സ്വർണ്ണ നാണയത്തിന് അർഹനായി. റഷീദ് കൊളത്തറ, മുഹമ്മദ് നൗഷാദ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അൽത്താഫ് കാലിക്കറ്റ്, ജലീൽ കൊച്ചിൻ, ഹർഷാദ് എം.ടി, നിസാം വെമ്പായം, അനാമിക സുരേഷ്, ഫിദ ഫാത്തിമ, നേഹ റഷീദ്, ദിയ റഷീദ്, അനാറ റഷീദ്, സഫ ഷിറാസ്, ഷഹിയ ഷിഹാസ് എന്നിവർ അവതരിപ്പിച്ച ഗാന വിരുന്നും, ബിന്ദു ടീച്ചർ ചിട്ടപ്പെടുത്തിയ നവ്യാ ആർട്ട്സ് ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസും പരിപാടിക്ക് നവ്യാനുഭൂതിയേകി.വിവിധ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും ചടങ്ങിൽ ഭാരവാഹികൾ വിതരണം ചെയ്തു