റിയാദ്: ഗുരുദേവ ധർമ്മങ്ങൾ എന്താണന്ന് പോലും അറിയാത്ത വെള്ളാപള്ളിയെന്ന കള്ള് മുതലാളിയുടെ നാവിൽ നിന്നും ഇടയ്ക്കിടെ പുറത്തു വരുന്ന വിഷലിപ്തമായ പരാമർശങ്ങൾ ബോധപൂർവ്വമാണന്ന് റിയാദ് ഒഐസിസി.
വെള്ളാപ്പള്ളിക്ക് ഇത്തരം പരാമര്‍ശം ഭൂഷണമാണെങ്കിലും കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയ്ക്ക് യോജിക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ വെള്ളാപ്പള്ളി മുന്‍പും നടത്തിയത് നമ്മൾ കണ്ടതാണ്.
ഇത്തരത്തിലുള്ള വിഷസർപ്പത്തെയാണ് സംസ്ഥാന സർക്കാർ നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ അദ്ദേഹത്തിന്റെ പേരിൽ നിയമ നടപടികൾ എടുക്കാൻ പിണറായി സർക്കാർ അമാന്തം കാണിക്കുന്നതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാണ്.എന്നാൽ വെള്ളാപള്ളിയുടെ വെളിവ്കേടുകൾക്ക് കേരളത്തിലെ നല്ലവരായ മതേതര ജനത മറുപടി നൽകുമെന്നും റിയാദ് ഒഐസിസി ഓർമ്മപ്പെടുത്തി.