“സമരാഗ്നി” ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് റിയാദ് ഒ.ഐ.സി.സിയുടെ ഐക്യദാർഢ്യ സംഗമം

റിയാദ്:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കും, വിലക്കയറ്റം അഴിമതി, ധൂർത്ത് ക്രമസമാധാന തകർച്ച എന്നിവയ്ക്കുമെതിരെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്ന് 14 ജില്ലകളിലൂടെ നയിക്കുന്ന “സമരാഗ്നി” എന്ന ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടത്തി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ഷുക്കൂർ ആലുവ അധ്യക്ഷത വഹിച്ചു ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉൽഘാടനം ചെയ്തു. നാസർ ലെയ്സ് ആമുഖ പ്രസംഗം നടത്തി.

നമ്മുടെ രാജ്യത്തെ മറ്റുള്ളവരുടെ മുമ്പിൽ പരിഹാസ്യരാക്കുന്ന സമീപനമാണ് മോഡി സർക്കാർ നടത്തി കൊണ്ടിരിക്കുന്നത്, രാജ്യത്തിന്റെ പൊതുമേഖല സ്ഥാപനങ്ങൾ ഓരോന്നായി വിറ്റുതുലച്ച്,അതോടെ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ടും,ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയും അവർ അവിടെങ്ങളിൽ സ്ഥിര താമസക്കാരായി മാറുന്നതും നാം ദിനേന കണ്ടു കൊണ്ടിരിക്കുന്നു.

ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച് വെള്ളക്കാർ ഇന്ത്യയുടെ സമ്പത്ത് എങ്ങനെയാണോ കൊള്ളയടിച്ച് അവരുടെ രാജ്യത്തേക്ക് കടത്തികൊണ്ടുപോയതെങ്കിൽ,മോഡി സർക്കാർ പത്തു വർഷം കൊണ്ട് രാജ്യത്തെ തന്നെ അദാനി അംബാനിമാർക്കായി വിറ്റുതുലച്ചു. മതതിന്റെ പേരിൽ അതിന്റെ അടിവേരുകൾ ചികഞ്ഞ് നമ്മുടെ രാജ്യത്തിന്റെ സാഹോദര്യത്തെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.

എന്നാൽ കേന്ദ്രത്തിൽ എങ്ങനെയാണോ മോഡി സർക്കാർ രാജ്യത്തെ കൊണ്ട് പോകുന്നത് അതേപടി അനുകരിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്ത് ജനങ്ങളെ സാമ്പത്തിക, ക്രമസമാധാന തകർച്ചയിലൂടെ മരണകെണിയിലേക്ക് എത്തിച്ചിരിക്കുന്നു. കുടുംബത്തിന്റെ ഓരോ അഴിമതി കഥകൾ പുറത്തു വരുമ്പോഴും അത് സംബന്ധമായ അന്വേഷണങ്ങൾ നടത്താതെ മോഡിയും പിണറായിയും തമ്മിലുള്ള പരസ്പര സഹായ ബന്ധത്തിന്റെ നേർക്കാഴ്ചയും ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ വരുന്ന തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള വിധി എഴുത്താക്കി മാറ്റാൻ നമുക്ക് ഓരോരുത്തർക്കും കഴിയണമെന്നും പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് അബ്ദുള വല്ലാഞ്ചിറ പറഞ്ഞു.

ചടങ്ങിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്,വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട്, ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി,ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ റസാഖ് പൂക്കോട്ട് പാടം, റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി അംഗം സലീം അർത്തിയിൽ, ജില്ലാ പ്രസിഡന്റുമാരായ സിദ്ധീഖ് കല്ലുപറമ്പൻ, ബഷീർ കോട്ടയം എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ.കെ തോമസ് സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ റിയാദിലെ ഒ.ഐ.സി.സി യുടെ ഗ്ലോബൽ, നാഷണൽ,സെൻട്രൽ, ജില്ലാ ഭാരവാഹികൾ സന്നിഹിതരായി.

spot_img

Related Articles

Latest news