റിയാദ്: ഉറവ വറ്റാത്ത ക്ഷേമ പദ്ധതികൾക്ക് മാതൃകയാണ് റിയാദ് ഒഐസിസി എന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്.ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ അദ്ദേഹം സബർമതി ഓഫീസും, ഗാന്ധി ഗ്രന്ഥാലയവും സന്ദർശിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു. കാലിക പ്രസക്തമായ സംവാദത്തിനും, ചർച്ചകൾക്കുമായി സബർമതി വേദിയാക്കുന്നു എന്നതിൽ സന്തോഷമുണ്ട്,വായനകളായിരിക്കണം നമ്മുടെ ലഹരിയെന്നും, അന്യമായി കൊണ്ടിരിക്കുന്ന വായനയെ പ്രോൽസാഹിപ്പിക്കുന്നതിനായി ഗാന്ധി ഗ്രന്ഥാലയത്തിന്റെ ആവശ്യകത ഈ കാലഘട്ടത്തിൽ അനിവാര്യമാണന്നും, ആയിരക്കണക്കിന് പുസ്തക ശേഖരണങ്ങൾ ഉൾപ്പെടുന്ന ലൈബ്രറിയായി മുന്നോട്ട് കൊണ്ട് പോകണമെന്നും, ഇതിലേക്ക് അൻപതിൽപരം പുസ്തകങ്ങൾ എന്റെ വകയായി സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി പിഎ സലീം,ഒഐസിസി റിയാദ് മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ നൗഫൽ പാലക്കാടൻ, റസാഖ് പൂക്കോട്ടുപാടം,നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എൽകെ അജിത്ത്, റിയാദ് വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും, ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്,അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സക്കീർ ദാനത്ത്,സൈഫ് കായംങ്കുളം, അശ്റഫ് മേച്ചേരി, നാദിർഷാ റഹിമാൻ, ഹക്കീം പട്ടാമ്പി എന്നിവർ സന്നിഹിതരായി.