റിയാദ്: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്ത്, പത്നി മധുലിക റാവത്ത്, മലയാളി വ്യോമസേന വാറന്റ് ഓഫീസർ എ. പ്രദീപ്, സഹപ്രവർത്തകരായ മറ്റ് കര -വ്യോമസേന ഉദ്യോഗസ്ഥർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് റിയാദ് ടാക്കിസ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ പുഷ്പാർച്ചനയോടെ തുടങ്ങിയ പരിപാടിയിൽ പ്രസിഡന്റ് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതം പറഞ്ഞു.
ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യക്ക് നഷ്ട്ടമായതു പകരംവെക്കാനില്ലാത്ത ധീര സൈനികരെയാണെന്നും അവരുടെ സേവനങ്ങൾ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപെട്ടുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾ പ്രവാസലോകത്ത് സുഖമായുറങ്ങുന്നത് അതിർത്തിയിൽ കാവലിന് സൈനികരുള്ളത് കൊണ്ടാണെന്നും സംസാരിച്ചവർ അഭിപ്രായപെട്ടു. രാജ്യത്തിന്റെ ആഘോഷങ്ങളിൽ മാത്രമല്ല ദുഖത്തിലും പങ്കെടുക്കാൻ പ്രവാസികൾ ബാധ്യസ്ഥരാണെന്നും അതിനു റിയാദ് ടാക്കീസ് പോലുള്ള സംഘടനകൾ മുന്നിട്ടു വരുന്നത് ഏറെ സന്തോഷം നൽകുന്നതായും സുലൈമാൻ വിഴിഞ്ഞം അഭിപ്രായപ്പെട്ടു.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രധിനിധികളായ സുലൈമാൻ വിഴിഞ്ഞം, ഷംനാദ് കരുനാഗപ്പള്ളി, ഉപദേശസമിതി അംഗം സലാം പെരുമ്പാവൂർ, വൈസ് പ്രസിഡണ്ട് നൗഷാദ് ആലുവ, കോഡിനേറ്റർ ഷൈജു പച്ച, ട്രഷറർ സാജിദ് നൂറനാട്, റിജോഷ് കടലുണ്ടി, ഹരി കായംകുളം, ഷമീർ കല്ലിങ്കൽ തുടങ്ങിയവർ സംസാരിച്ചു.
സജീർ സമദ്, സുനിൽ ബാബു എടവണ്ണ, ഷംനാസ് അയൂബ്, ശംഷു തൃക്കരിപ്പൂർ, ഷാഫി നിലമ്പൂർ, സിജോ മാവേലിക്കര, ജിസ്സോ തോമസ്, ജോസ് കടമ്പനാട്, സുനീർ കുട്ടി, മഹേഷ് ജയ്, നെയിം നാസ്, സാബിത് കൂരാച്ചുണ്ട്, ഷൈജു നിലമ്പൂർ, വരുൺ കണ്ണൂർ, അൻവർ യുനൂസ്, നൗഷാദ് പുനലൂർ, ദിൽഷാദ് കൊല്ലം, റാഫി, റോബിൻ, നൗഫൽ, ഷാനിൽ എന്നവർ നേതൃത്വം നൽകി.
കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, രഘു നാഥ് പറശിനിക്കടവ്, സുരേഷ് ശങ്കർ, ഷഫീഖ് അഹമ്മദ്, സലിം കളക്കര, സജീർ പൂന്തുറ, സലിം ആർത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു..