റിയാദ് : വിവിധ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് സൗദി അറേബ്യ എന്ന രാജൃം സ്ഥാപിതമായതിന്റെ ഓര്‍മ്മക്കായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ദേശിയ സ്മരണാ ദിനമായി മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സൗദി അറേബൃയുടെ സ്ഥാപകദിനം സ്വദേശികളോടപ്പം റിയാദിലെ സാമൂഹിക സാംസകാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കിസ് വിപുലമായി ആഘോഷിച്ചു ,
മലാസ് കിംഗ് അബ്ദുള്ള പാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ്
പാറയിൽ അധ്യക്ഷത വഹിച്ചു , ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു , ജോയിന്റ് സെക്രട്ടറി ഫൈസൽ കൊച്ചു മുഖ്യപ്രഭാഷണം നടത്തി ,
ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ് , കോഡിനേറ്റർ ഷൈജു പച്ച , ഐ ടി കൺവീനർ ലുബൈബ് , മീഡിയ കനവീനർ എടവണ്ണ സുനിൽ ബാബു, സ്പോർട്സ് കൺവീനർ ഷാഫി നിലമ്പൂർ .പി ആർ ഒ റിജോഷ് കടലുണ്ടി , കബീർ പട്ടാമ്പി , നിസാർ പള്ളികശേരി , ഗോപൻ കൊല്ലം , ഉമറലി അക്ബർ , എന്നിവർ സംസാരിച്ചു .കേക്ക് മുറിക്കൽ , മധുര വിതരണം, ദേശിയ ഗാനാലാപനം ,റോഡ് ഷോ എന്നിവ ഉണ്ടായി സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു
അൻവർ സാദത്ത് , സജീർസമദ്, എൽദോ വയനാട് , ഷിജു ബഷീർ, സോണി ജോസഫ്, നൗഷാദ് പള്ളത്, സനൂപ് രയരോത്ത് ,സൈദലി , റെജീസ്, ഷാജഹാൻ, നൗഫൽ, ഫൈസൽ തമ്പലക്കോടൻ, ഷഫീഖ് വലിയ, സുൽഫി കൊച്ചു ,വിജയൻ കായംകുളം, പ്രദീപ് കിച്ചു , ഷമീൽ, ഷാനവാസ്, അലി അക്ബർ, സാജിദ് നൂറനാട് ,, ഹുസൈൻ , ഷംസു തൃക്കരിപ്പൂർ, ,ബാലഗോപാലൻ , ഷെമീർ ട്രിവാൻഡ്രം , അഖിനാസ് കരുനാഗപ്പള്ളി , ജാനിസ് , മുക്താർ , രാഷി രമേശ് , അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.