റിയാദ് ടാക്കീസിന് പുതിയ നേതൃത്വം

റിയാദ്: റിയാദിലെ കലാ കായിക സാംസ്കാരിക സൗഹൃദ കൂട്ടായ്‌മയായ റിയാദ് ടാക്കീസ് 2025 _26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡൻ്റ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ച റിയാദ് ടാക്കീസിന്റെ പന്ത്രണ്ടാമത് വാർഷിക പൊതു യോഗം രക്ഷാധികാരി അലി ആലുവ ഉൽഘാടനം ചെയ്തു. സെക്രട്ടറി ഹരി കായംകുളം കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനസ് വള്ളികുന്നം വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

ഹറാജ് അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി റിജോഷ് കടലുണ്ടി ( പ്രസിഡൻ്റ് ) , അനസ് വള്ളികുന്നം ( സെക്രട്ടറി ), സോണി ജോസഫ് ( ട്രഷറർ ) ,

അലി ആലുവ ( രക്ഷാധികാരി ) , ഷൈജു പച്ച (ചീഫ് കോർഡിനേറ്റർ ), ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ , ഷഫീഖ് പാറയിൽ ( ഉപദേശക സമിതി അംഗങ്ങൾ),

സനു മാവേലിക്കര , ഹരി കായംകുളം (വൈസ്: പ്രസി), എൽദോ വയനാട് , നസീർ അബ്ദുൽ കരീം (ജോയി: സെക്ര), പ്രദീപ് കിച്ചു ( ജോയി: ട്രഷ),
സിജു ബഷീർ , ജോസ് കടമ്പനാട് ( ജീവകാരുണ്യം ) സജീർ സമദ് , നിസർ പള്ളിക്കശ്ശേരിൽ (ആർട്സ്), നൗഷാദ് പള്ളത്ത് , അൻവർ സാദത്ത് (സ്പോർട്സ്)
ലുബൈബ് കൊടുവള്ളി (പി.ആർ.ഒ),

വരുൺ പി വി , അനിൽ കുമാർ തംബുരു (ഐ.ടി), സുനിൽ ബാബു എടവണ്ണ, സാജിദ് നൂറനാട് (മീഡിയ), സുൽഫി കൊച്ചു, ഷമീർ കല്ലിങ്കൽ ( ചെണ്ട )
എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

രക്ഷാധികാരി അലി ആലുവ ഉപദേശകസമിതി അംഗങ്ങളായ നവാസ് ഒപ്പീസ് , സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . ഹരി കായംകുളം സ്വാഗതവും , അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. 46 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു

 

spot_img

Related Articles

Latest news