സുബൈർ കുഞ്ഞു സ്മാരക സ്കോളർഷിപ്പിനായി ‘റിസ’യുടെ നേതൃത്വത്തിൽ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ റിയാദിൽ നിന്നും അൽ യസ്മിൻ സ്കൂളിലെ രൂപശ്രീ ഭാമിതിപതി (ഒന്നാം സമ്മാനം ഇംഗ്ലീഷ് വിഭാഗം-1) അലിഷാ നിജാസ് (മൂന്നാം സമ്മാനം ഇംഗ്ലീഷ് വിഭാഗം-2) എന്നിവർക്കും, ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ, റിയാദ്- ഗേൾസിലെ ഫാത്തിമ ഷെറിനും (രണ്ടാം സമ്മാനം ഇംഗ്ലീഷ് വിഭാഗം-2) പ്രശംസാഫലകങ്ങൾ സമ്മാനിച്ചു.
അൽ യസ്മിനിൽ, സീനിയർ സെക്ഷൻ ഹെഡ്മിസ്ട്രസ് ആശാ ചെറിയാൻ, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫീസ് സൂപ്രണ്ട് രഹ്ന ലത്തീഫ്, രൂപശ്രീയുടെയും അലീഷയുടെയും മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷൗക്കത് പർവേസും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ അസ്സോസിയേറ്റ് പ്രിൻസിപ്പൽ അസ്മ ഷാ, ഫാത്തിമാ ഷെറിന്റെ മാതാപിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ വൈസ് പ്രിൻസിപ്പൽ മീരാ റഹ്‌മാനുമാണ് ഫലകങ്ങൾ കൈമാറിയത്.
ഫൗണ്ടേഷൻ ചെയർമാനും റിസാ കൺവീനറുമായ ഡോ. അബ്ദുൽ അസീസ് സുബൈർകുഞ്ഞ് രണ്ട് ചടങ്ങുകളിലും പങ്കെടുത്തു. ഇതോടെ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട സൗദിയിലെ പ്രശംസാഫലക വിതരണം പൂർത്തിയായി.