കോഴിക്കോട്: വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു. വില്യാപ്പളളി ടൗണിലാണ് സംഭവം. ആര്‍ജെഡി വില്യാപ്പളളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കല്‍ താഴെ കുനി എംടികെ സുരേഷിനാണ് വെട്ടേറ്റത്. ഇന്ന് വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ആക്രമിച്ച പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ലാലു എന്ന ശ്യാം ആണ് ആണ് സുരേഷിനെ വെട്ടിയത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സുരേഷ് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് നിസാരമാണ് എന്നാണ് വിവരം