തിരുവനന്തപുരം : എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന സർക്കാർ കേസെടുത്തത് ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രാജ്നാഥ് സിങ് ആദ്യം ഭരണഘടന പഠിക്കട്ടെ എന്ന് സീതാറാം യെച്ചൂരി.
സംസ്ഥാനസർക്കാർ ഉടമസ്ഥതയിൽ ഉള്ള കിഫ്ബിക്കെതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു. ഈ നടപടിക്കെതിരെയാണ് രാജ്നാഥ് സിങിന്റെ പ്രതികരണം.
എന്നാൽ കേന്ദ്ര ഏജൻസികൾക്കു സംസ്ഥാന സർക്കാർ അനുമതിയില്ലാതെ അന്വേഷണം നടത്താൻ അനുമതിയില്ലെന്നും അതറിയാൻ രാജ്നാഥ് സിംഗ് ആദ്യം ഭരണഘടന പഠിക്കട്ടെ എന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെ ബിജെപി തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.