റോഡ് സുരക്ഷാ ബോധവൽക്കരണം

ജൂനിയർ ചേംബർ ഇൻ്റർനാഷണൽ റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി ജെ.സി.ഐ താമരശ്ശേരി ടൗൺ ചാപ്റ്ററും താമരശ്ശേരി ട്രാഫിക് പോലീസ് യൂണിറ്റും സംയുക്തമായി റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി. ചുങ്കം ചെക്ക് പോസ്റ്റിനു സമീപം നടത്തിയ പരിപാടിയിൽ ട്രാഫിക് എസ്.ഐ ശ്രീ ഹമീദ് ഇ, ജെസിഐ പ്രസിഡൻറ് ഡോ.വിപിൻദാസ് കെ എന്നിവർ നേതൃത്വം നൽകി.

റോഡ് നിയമം പാലിക്കാതെ വന്ന ഡൈവർമാർക്ക് ബോധവൽക്കരണവും റോഡ് സുരക്ഷാമാർഗങ്ങൾ അടങ്ങിയ ലഘുലേഖകളും നൽകി.
നിയമം പാലിച്ച് സുരക്ഷിതമായി വാഹനം ഓടിച്ച ഡ്രൈവർമാർക്ക് മധുരം നൽകി അനുമോദനം അറിയിച്ചു.
ജെസിഐ സെക്രട്ടറി ഗിരിഷ്, ജേസേർട്ട് ചെയർപേഴ്സൺ ഷീജ ദിലീപ്, വൈസ് പ്രസിഡൻ്റ് പ്രോഗ്രാം അബ്ദുൾ ജലീൽ, ശ്രീജികുമാർ, സുഗന്ധി രമേഷ് എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news