മുക്കം: കാരശ്ശേരി പെരിലക്കാട് കോളനി നവീകരണ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് 2022-23 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ വി.പി. ജമീല നിർവ്വഹിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ റുഖിയ്യ റഹീം അധ്യക്ഷത വഹിച്ചു.
പി.കെ.സി മുഹമ്മദ് മാസ്റ്റർ, പെരിലക്കാട് ഉമ്മയ്യ എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ റോഡ് നിർമ്മിക്കുന്നത്.
രജീഷ് പൂച്ചോത്തിയിൽ, പി.കെ.സി. മുഹമ്മദ് മാസ്റ്റർ, പി.കെ.ആസിഫ്, രാജൻ പെരിലക്കാട്, ആരിഫ സത്താർ, പി.കെ.സോമൻ , ചിഞ്ചു, രജീഷ് പെരിലക്കാട് എന്നിവർ സംസാരിച്ചു.