റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്‍സ് പുതിയ നിറങ്ങളില്‍

മേക്ക് ഇറ്റ് യുവേര്‍സിലൂടെ നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും

മിഡ് സൈസ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ (250സിസി-750സിസി) ഗ്ലോബല്‍ ലീഡറായ റോയല്‍ എന്‍ഫീല്‍ഡ് ഇന്ന് 650 ട്വിന്‍ മോട്ടോര്‍സൈക്കിളുകളായ ഇന്‍റര്‍സെപ്റ്റര്‍ ഐഎന്‍ടി 650 ട്വിന്‍, കോണ്ടിനെന്‍റല്‍ ജിറ്റി 650 ട്വിന്‍ എന്നിവ പുതിയ കളര്‍വെയ്സില്‍ അവതരിപ്പിച്ചു. ഈ മോട്ടോര്‍സൈക്കിളുകള്‍ പുതിയ എംഐവൈ ഓപ്ഷനുകളിലും ലഭ്യമാകും.

മോട്ടോര്‍സൈക്കിളുകളുടെ സീറ്റുകള്‍, ടൂറിംഗ് മിററുകള്‍, ഫ്ളൈസ്ക്രീന്‍, സംബ് ഗാര്‍ഡുകള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ വ്യക്തിപരമാക്കാനുള്ള ഓപ്ഷനുകളാണ് എംഐവൈയിലുള്ളത്. വാഹനത്തിന്‍റെ സ്റ്റൈലും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്താന്‍ പാകത്തിനുള്ളതാണ് ഈ
കസ്റ്റമൈസേഷനുകള്‍.

‘റോയല്‍ എന്‍ഫീല്‍ഡിന്‍റെയും മിഡ് സൈസ്ഡ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെയും പുതിയൊരു അദ്ധ്യായമാണ് 650 ട്വിന്‍സിന്‍റെ ലോഞ്ച്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആഗോള തലത്തില്‍ ലഭിക്കുന്നത് അസാമാന്യ വിജയമാണ്. ഇന്ത്യയില്‍ ഇന്‍റര്‍സെപ്റ്ററിന്‍റെ വരവോടെ 500സിസി+ വിഭാഗം നാലിരട്ടിയായി വളര്‍ന്നു. 2020-ല്‍ യുകെയിലെ മിഡ് സൈസ്ഡ് വിഭാഗത്തില്‍ ഏറ്റവും അധികം വിറ്റ നേക്കഡ് മോട്ടോര്‍സൈക്കിളായി ഇത് മാറുകയും ചെയ്തു.

650 ട്വിന്‍ മോട്ടോര്‍സൈക്കിളുകളില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എംഐവൈ അവതരിപ്പിച്ചത്. ഇത് ഈ വാഹനങ്ങളുടെ കസ്റ്റമൈസേഷന്‍ സാധ്യതകളും മോട്ടോര്‍സൈക്കിളുകളുടെ ആകര്‍ഷണീയതയും വര്‍ദ്ധിപ്പിച്ചു. ആയിരക്കണക്കിന് കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് എംഐവൈ മുന്നോട്ടു വയ്ക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിനെ സംബന്ധിച്ച്‌ ഇതൊരു ഗെയിം ചേഞ്ചറാണ്.

ഇന്‍റര്‍സെപ്റ്റര്‍ 650-യിലും കോണ്ടിനെന്‍റല്‍ ജിറ്റി 650-യിലും പുതുതായി അവതരിപ്പിച്ച കളര്‍വെയ്സിനൊപ്പം എംഐവൈ കൂടി ചേരുമ്ബോള്‍ ബ്രാന്‍ഡിലേക്ക് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരാകും എന്നതില്‍ സംശയമില്ല’ – റോയല്‍ എന്‍ഫീല്‍ഡ്, സിഇഒ, വിനോദ് കെ. ദാസരി പറഞ്ഞു. ഇന്‍റര്‍സെപ്റ്റ് ഐഎന്‍ടി 650 ട്വിന്‍ ഇപ്പോള്‍ ക്യാന്‍യണ്‍ റെഡ്, വെഞ്ചുറ ബ്ലൂ എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളിലും ഡൗണ്‍ടൗണ്‍ ഡ്രാഗ്, സണ്‍സെറ്റ് സ്ട്രിപ്പ് എന്നീ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും ലഭ്യമാണ്.

മാര്‍ക്ക് 2 എന്ന പേരില്‍ ക്രോമിന്‍റെ അപ്ഗ്രേഡ് ചെയ്‌ത പതിപ്പുമുണ്ട്. മാര്‍ക്ക് 2 ക്രോം ഇന്‍റര്‍സെപ്റ്റര്‍ ഒറിജിനല്‍ ഇന്‍റര്‍സെപ്റ്റര്‍ 750-യ്ക്കുള്ള ആദരമാണ്. ഇന്‍റര്‍സെപ്റ്റര്‍ ഐഎന്‍ടി 650 ട്വിന്‍ സിംഗിള്‍ ടോണ്‍ ഓറഞ്ച് ക്രഷ് കളര്‍വേയും ഡ്യുവ ടോണ്‍ ബേക്കര്‍ എക്‌സ്പ്രസും നിലനിര്‍ത്തുന്നു.

ഇവ ആഗോള തലത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്കിടയിലും മോട്ടോര്‍സൈക്ക്ളിംഗ് കമ്മ്യൂണിറ്റിക്ക് ഇടയിലും വളരെ പ്രശസ്തമാണ്. കോണ്ടിനെന്‍റല്‍ ജിറ്റി 650 കഫേ റേസറും പുതിയ അഞ്ച് നിറങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. 60-കളിലെ കോണ്ടിനെന്‍റല്‍ ജിറ്റി-യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും ആരാധകരുടെ ആവശ്യം പരിഗണിച്ചും റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്‍റല്‍ ജിറ്റി 650 ട്വിന്‍, റോക്കര്‍ റെഡ് സിംഗിള്‍ ടോണ്‍ കളര്‍വേയില്‍ വീണ്ടും അവതരിപ്പിക്കുകയാണ്. ഒപ്പം ബ്രിട്ടീഷ് റേസിംഗ് ഗ്രീനും അവതരിപ്പിക്കുന്നു.

ഡക്‌സ് ഡീലക്‌സ്, വെഞ്ചുറ സ്റ്റോം എന്നിങ്ങനെ രണ്ട് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍വേകളിലും ഈ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. മിസ്റ്റര്‍ ക്ലീന്‍ എന്ന പേരില്‍ ക്രോമിന്‍റെ അപ്ഗ്രേഡ് ചെയ്‌ത പതിപ്പുമുണ്ട്. ഇന്‍റര്‍സെപ്റ്റര്‍ ഐഎന്‍ടി 650 ട്വിന്നില്‍ 7 കളര്‍ ഓപ്ഷനുകളും കോണ്ടിനെന്‍റല്‍ ജിറ്റി 650-യില്‍ 5 പുതിയ കളര്‍വെയ്‌സും ലഭ്യമാണ്.

ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും പുതിയ കളര്‍വേസിന് അനുയോജ്യമായ തരത്തില്‍ കാഴ്ച്ചാഭംഗിയില്‍ പുതിയ അപ്ഡേറ്റുകളും വരുത്തിയിട്ടുണ്ട്. പുതിയ നിറങ്ങള്‍ക്ക് പുറമെ റോയല്‍ എന്‍ഫീല്‍ഡ് ബ്ലാക്ക്‌ഡ് ഔട്ട് റിമ്മികളും മഡ്‌ഗാര്‍ഡുകളും ഇന്‍റര്‍സെപ്റ്റര്‍ ഐന്‍ടി 650-യുടെ സിംഗിള്‍ ടോണ്‍ കളര്‍ പതിപ്പുകളില്‍ ലഭ്യമാക്കുന്നുണ്ട്. ഇത് മോട്ടോര്‍സൈക്കിളിന്‍റെ മൊത്തത്തിലുള്ള ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും.

മുമ്ബ് ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ മാത്രമാണ് ബ്ലാക്ക്ഡ് ഔട്ട് റിമ്മുകള്‍ ഉണ്ടായിരുന്നത്. ഇതിനോടുള്ള കമ്മ്യൂണിറ്റിയില്‍ നിന്നുള്ള പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതിപ്പോള്‍ സിംഗിള്‍ ടോണ്‍ പതിപ്പുകളിലേക്കും നല്‍കുന്നത്.

ഇന്‍റര്‍സെപ്റ്റര്‍ 650-യ്ക്കായി എംഐവൈ-യിലൂടെ പുതിയ നിരവധി ഓഫറിംഗുകള്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് വാഹനത്തിന്‍റെ റോഡ്സ്റ്റര്‍ അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നു. ഇന്‍റര്‍സെപ്റ്റര്‍ 650-യുടെ റൈഡിംഗ് കംഫര്‍ട്ട് വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ രണ്ട് സീറ്റ് ഓപ്ഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട് സ്റ്റാന്‍ഡേര്‍ഡ് ടൂറിംഗ് ഡ്യുവല്‍ സീറ്റ്, റിബ്‌ഡ് സ്റ്റൈല്‍ സ്റ്റിച്ചിംഗും കൗള്‍ ഫിനീഷുമുള്ള ടൂറിംഗ് ഡ്യുവല്‍ സീറ്റ് എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവിധ ഫിനീഷുകളില്‍ ലഭ്യമാകുന്ന എഞ്ചിന്‍ ഗാര്‍ഡുകളും സംബ് ഗാര്‍ഡുകളും ഇന്‍റര്‍സെപ്റ്റര്‍ 650-യുടെ സുരക്ഷ മെച്ചപ്പെടുത്തുന്നു.

സ്റ്റൈല്‍, റൈഡിംഗ് അനുഭവം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഇന്‍റര്‍സെപ്റ്റര്‍ 650-യില്‍ ടൂറിംഗ് മിററുകള്‍, ടോള്‍ ആന്‍ഡ് ഷോര്‍ട്ട് ടിന്‍റഡ് ഫ്ളൈ സ്ക്രീനുകള്‍, ഫോര്‍ക്ക് ഗെയ്റ്ററുകള്‍ തുടങ്ങി നിരവധി കൂട്ടിച്ചേര്‍ക്കലുകളുണ്ട്. കോണ്ടിനെന്‍റല്‍ ജിടി 650-യുടെ കഫേ റേസര്‍ സ്റ്റൈല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി എംഐവൈ-യില്‍ ഇപ്പോള്‍ കറുപ്പിലുള്ള സ്ക്രീന്‍ കിറ്റ്, ബാര്‍ എന്‍ഡ് മിററുകള്‍, വിവിധ നിറങ്ങളിലുള്ള സിംഗിള്‍ സീറ്റ് കൗള്‍ തുടങ്ങി നിരവധി കസ്റ്റമൈസേഷന്‍, ആക്‌സസറൈസേഷന്‍ ഓപ്ഷനുകളുണ്ട്. ഇതോടൊപ്പം അധിക സുരക്ഷയ്ക്കായി സംബ് ഗാര്‍ഡുകള്‍, എഞ്ചിന്‍ ഗാര്‍ഡുകള്‍ എന്നിവയുമുണ്ട്. എല്ലാ കസ്റ്റമൈസേഷന്‍, ആക്‌സസറൈസേഷന്‍ ഓപ്ഷനുകളും അനൂരൂപമായതാണ്. ആക്‌സസറികള്‍ക്ക് 2 വര്‍ഷത്തെ വാറണ്ടിയുമുണ്ട്.

ഇന്ത്യയിലുടനീളമുള്ള റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകളിലും ഇവ ഇപ്പോള്‍ ബുക്കിംഗിനും ടെസ്റ്റ് റൈഡിനും ലഭ്യമാണ്. 2018 സെപ്റ്റംബറില്‍ അവതരിപ്പിച്ച 650 ട്വിന്‍സിനെ ഇന്ത്യയിലും ലോകത്തെല്ലായിടത്തുമുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ക്വിന്‍റസെന്‍ഷ്യല്‍ റോഡ്‌സ്റ്ററായ ഇന്‍റര്‍സെപ്റ്റര്‍ 650, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ് ഇയര്‍ 2018 ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. രാജ്യത്തെ മിഡ് സൈസ്ഡ് മോട്ടോര്‍സൈക്ക്ളിംഗ് വിഭാഗത്തിലെ അപ്പര്‍ എന്‍ഡില്‍ (500സിസിയും അതിനു മുകളിലും) ഇപ്പോഴും മേധാവിത്വം ഈ മോട്ടോര്‍സൈക്കിളുകള്‍ക്കാണ്.

അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലും ഇന്‍റര്‍സെപ്റ്റര്‍ ഐഎന്‍ടി 650 ട്വിന്‍ വന്‍ വിജയമായിരുന്നു. എംസിഎന്‍-ന്‍റെ ബെസ്റ്റ് റെട്രോ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ് ഇയര്‍ 2019, ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ യുകെയില്‍ ഈ മോട്ടോര്‍സൈക്ക്ളിന് ലഭിച്ചു. ഇതേ പുരസ്ക്കാരം 2020-ല്‍ വീണ്ടും ലഭിച്ചു. ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന് യുകെയില്‍ ഇത്തരത്തിലൊരു പുരസ്ക്കാരം ലഭിക്കുന്നത് ഇതാദ്യമാണ്.

ഒരു തവണയല്ല, തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍. 2020 കലണ്ടര്‍ വര്‍ഷത്തില്‍ യുകെയില്‍ ഏറ്റവും അധികം വിറ്റഴിച്ച നേക്കഡ് സ്റ്റൈല്‍ മോട്ടോര്‍സൈക്കിളാണിത് (എംസിഐഎ ഡാറ്റ ജനുവരി 2020 മുതല്‍ ഡിസംബര്‍ 2020 വരെ). ഏതാണ്ട് ഒരു വര്‍ഷത്തോളം മിഡ് സൈസ്ഡ് വിഭാഗത്തില്‍ മേധാവിത്വം ഈ വാഹനത്തിനായിരുന്നു. ഇത് യുകെയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാക്കി റോയല്‍ എന്‍ഫീല്‍ഡിനെ മാറ്റി. എപിഎസി മേഖലയില്‍ 650 ട്വിന്‍സ്, വോളിയത്തിന്‍റെ 50 ശതമാനത്തില്‍ കൂടുതല്‍ സംഭാവന നല്‍കുന്നു. തായ്ലന്‍ഡിലാണ് ഈ മോട്ടോര്‍സൈക്കിളിന് ഡിമാന്‍ഡ് കൂടുതല്‍. ഇവിടുത്തെ വോളിയത്തിന്‍റെ 65 ശതമാനത്തോളം 650 ട്വിന്‍സാണ്.

spot_img

Related Articles

Latest news