ആര്‍. എസ്. സി സൗദി ഈസ്റ്റ് മൂന്നാമത് എഡിഷൻ നോട്ടെക് എക്സ്പോ റിയാദിൽ സമാപിച്ചു

റിയാദ്: ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിഞ്ഞും പ്രോത്സാഹിപ്പിച്ചും സമൂഹത്തിൽ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സംഘടിപ്പിച്ച മൂന്നാമത് ‘നോട്ടെക് – നോളജ് ആൻഡ് ടെക്‌നോളജി എക്സ്പോ’ നവംബർ 14 ന് റിയാദിലെ അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ വിജയകരമായി സമാപിച്ചു.

പരിപാടിയുടെ പ്രധാന ആകർഷണമായി സയൻസ് – ടെക്നോളജി പവലിയനുകൾ, DIY ലാബുകൾ, പ്രദർശനങ്ങൾ, കരിയര്‍ ക്ലിനിക്ക് തുടങ്ങി വൈവിധ്യമായ വിഭവങ്ങളാല്‍ സന്ദര്‍ശകര്‍ക്ക് അറിവും അനുഭവവും ആസ്വാദനവും നൽകുന്ന വേദിയായി ഈ വര്‍ഷത്തെ നോട്ടെക് പ്രദര്‍ശന വേദി. പൊതുജനങ്ങള്‍, ഉദ്യോഗാര്‍ഥികൾക്ക്
പുറമെ റിയാദ്, ദമ്മാം, ഖോബാര്‍ തുടങ്ങീ നഗരങ്ങളിലെ സ്കൂള്‍ ക്യാമ്പസുകളില്‍ നിന്നുമുള്ള വിദ്യാർത്ഥികൾ നോട്ടെക്കിന്റെ ഭാഗമായി. സംരംഭങ്ങൾക്ക് പുറമെ സ്ഥാപനങ്ങൾ, ക്യാംപസുകൾ, വ്യക്തികൾ എന്നിവർക്കും പവലിയനുകൾ സജ്ജീകരിക്കാൻ അവസരം നൽകി.

സൗദി അറേബ്യയിലെ വിജ്ഞാന–സാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ
സംഭാവനകൾക്കുള്ള അംഗീകാരമായി രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനൽ ഏര്‍പ്പെടുത്തിയ നോട്ടെക് എക്സലൻസി പുരസ്കാരം അല്‍ അഹ്സ കിംഗ് ഫൈസൽ യൂണിവേഴ്സിറ്റി അപ്ലൈഡ് മെഡിക്കൽ സയൻസസ് കോളേജിലെ ക്ലിനിക്കൽ ന്യൂട്രിഷൻ ഡിപ്പാർട്ട്മെന്റ് പ്രൊഫസറും, ചാർട്ടേഡ് സയന്റിസ്റ്റുമായ ഡോ. ഗൗസൽ അസം ഖാൻ അര്‍ഹനായി. അദ്ദേഹം വെസ്റ്റ് ബംഗാൾ സ്വദേശിയാണ്.
ആര്‍. എസ്. സി സൗദി ഈസ്റ്റ് നാഷനൽ ചെയര്‍മാന്‍ ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സമാപന സംഗമം സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ: എ. അബ്ദുല്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. ഡോ: നൗഫൽ അഹ്സനി നോടെക് സന്ദേശവും, ജനറല്‍ സെക്രട്ടറി അനസ് വിളയൂര്‍ സ്വാഗതവും, അഷ്കര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.q

spot_img

Related Articles

Latest news