വിനോദം അപരന്റെ ജീവിതത്തെ ഹനിച്ചു കൊണ്ടാകരുത്: ആര്‍ എസ് സി യൂത്ത് കണ്‍വീന്‍

ദുബൈ: കളികള്‍ ഉല്ലാസത്തിനും ആരോഗ്യത്തിനും ആവശ്യമാണ്. എന്നാല്‍ അതിരുവിട്ട വിനോദ ജ്വരങ്ങളും ആഘോഷങ്ങളും സാമൂഹിക ജീവിതക്രമത്തെ ബാധിക്കുന്നു. ടീമുകളുടെ ജയപരാജയങ്ങളിലൂടെ പ്രകടമാകുന്ന ആവേശവും സങ്കടവും അപരന്റെ ജീവിതത്തെ ഹനിക്കുന്നതാകരുത്. വംശീയതയും, അപരവത്കരണവും മാനവികമല്ല. വിനോദം വിവേകത്തോടെ ആകണമെന്നും പാരസ്പര്യത്തെ തടയിടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആര്‍ എസ് സി യു എ ഇ യൂത്ത് കണ്‍വീന്‍ അഭിപ്രായപ്പെട്ടു.

നമ്മളാവണം എന്ന പ്രമേയത്തില്‍ മൂന്ന് മാസമായി ഗ്ലോബല്‍ തലത്തില്‍ നടന്നു വരുന്ന മെമ്പര്‍ഷിപ്പ് – പുനഃസംഘടന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യൂത്ത് കണ്‍വീന്‍ സംഘടിപ്പിക്കപ്പെട്ടത്.
ദുബൈ വുഡ്‌ലേം പാര്‍ക്ക് സ്‌കൂളില്‍ നടന്ന സംഗമം ചെയര്‍മാന്‍ അബ്ദുസമദ് സഖാഫി മുണ്ടക്കോടിന്റെ അധ്യക്ഷയില്‍ കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി ജി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് നിശാദ് അഹ്സനി, ഹബീബ് മാട്ടൂല്‍, അബ്ദുല്‍ അഹദ്, നിസാര്‍ പുത്തന്‍പള്ളി, മുസ്തഫ കൂടല്ലൂര്‍, ഹമീദ് സഖാഫി, ശിഹാബ് തൂണേരി എന്നിവര്‍ നേതൃത്വം നല്‍കി. അഷ്റഫ് മന്ന, അബ്ദുസലാം മാസ്റ്റര്‍ കാഞ്ഞിരോട്, ഇഖ്ബാല്‍ താമരശ്ശേരി, അബൂബക്കര്‍ അസ്ഹരി, റസാഖ് മാറഞ്ചേരി, ശമീം തിരൂര്‍, ഇ കെ മുസ്തഫ, മുഹമ്മദ് അലി പരപ്പന്‍ പൊയില്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ എസ് സി യുടെ പതിനൊന്ന് സോണുകളില്‍ നിന്നുള്ള പ്രതിനിധികളാണ് കണ്‍വീനില്‍ പങ്കെടുത്തത്. പുതിയ കാലത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയര്‍മാന്‍: ശാഫി നൂറാനി കട്ടിപ്പാറ, ജനറല്‍ സെക്രട്ടറി: ഹുസ്നുല്‍ മുബാറക്, എക്‌സിക്യുട്ടീവ് സെക്രട്ടറി: റാഷിദ് മൂര്‍ക്കനാട്, ക്ലസ്റ്റര്‍ സെക്രട്ടറിമാര്‍: റഫീഖ് സഖാഫി വെള്ളില, ജാഫര്‍ കണ്ണപുരം (ഓര്‍ഗനൈസിംഗ്), അബൂബക്കര്‍ സിദ്ധീഖ് പൊന്നാട്, ലബീബ് നരിക്കുനി (ഫിനാന്‍സ്) ഫൈസല്‍ സിഎ ചെന്ത്രാപ്പിന്നി, നിസാം നാലകത്ത് (മീഡിയ), സൈദ് സഖാഫി വെണ്ണക്കോട്, അല്‍ അമീന്‍ പൊന്നാനി (കലാലയം), ജാബിര്‍ പടിഞ്ഞാറങ്ങാടി, അന്‍വര്‍ രണ്ടത്താണി (വിസ്ഡം). ശമീര്‍ പിടി സ്വാഗതവും റാഷിദ് മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news