മട്ടന്നൂർ: ചാവശ്ശേരിയിൽ ആർ.എസ്.എസ്.- എസ്.ഡി.പി.ഐ. പ്രവർത്തകർ തമ്മിൽ സംഘർഷം. എസ്.ഡി.പി.ഐ. പ്രവർത്തകനായ സിനാസിൻ്റെയും ആർ.എസ്.എസ്. പ്രവർത്തകനായ അജയൻ്റെയും വീടുകൾക്ക് നേരെ അക്രമമുണ്ടായി. വീടുകളുടെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തു. ഷിനാസിൻ്റെ പിതാവ് എം.കെ.ഹംസ, ഭാര്യ ഹൈറുന്നിസ എന്നിവരെ പരിക്കേറ്റ് തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലെ കാറും തകർത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി വൈകി ചാവശ്ശേരി മുഖപ്പറമ്പ് റോഡിൽ സ്ഫോടനമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. പ്രകടനം നടത്തി. തുടർന്ന് ആർ.എസ്.എസ്. പ്രവർത്തകരും പ്രകടനം നടത്തുകയും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തു. കണ്ണൂർ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര് നായർ, കണ്ണൂർ റൂറൽ എസ്.പി പി.ബി രാജീവ് ഐപിഎസ്,അഡീഷണൽ എസ്പി. പി.പി സദാനന്ദൻ,
കുത്തുപറമ്പ് എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവർ സ്ഥലത്തെത്തി.