ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് RTPCR നിര്‍ബന്ധമാക്കി

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. പ്രവേശനത്തിന് 48 മണിക്കൂറിനുള്ളിലോ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്.

കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ക്ക് ഫലം വരുന്നത് വരെ ക്വാറന്‍റൈനില്‍ നിര്‍ബന്ധം. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്‌. ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആകുന്നവര്‍ കേരളത്തില്‍ താമസിക്കുന്ന കാലയളവില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

ക്വാറന്‍റൈനില്‍ കഴിയുന്നതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ആരോഗ്യവകുപ്പിനെ അറിയിച്ച്‌ കൃത്യമായി ചികിത്സ തേടണമെന്നും ഉത്തരവില്‍ പറയുന്നു.

spot_img

Related Articles

Latest news