കമ്പനികള്‍ ഇന്ത്യന്‍ റബര്‍ കൂടുതല്‍ വാങ്ങിത്തുടങ്ങി

റബര്‍ വില ഉയര്‍ന്ന നിലയില്‍

കോട്ടയം: കിലോയ്ക്ക് 157 ലേക്ക് ഉയര്‍ന്ന റബര്‍ വില അതേ നില തുടരുന്നത് വിപണിയുടെ ആത്മവിശ്വാസം വര്‍ധിക്കാനിടയാക്കി. കൊച്ചി പിപണിയിലും സമാനമായി നിരക്കാണ്. വിദേശ വിപണിയും ആഭ്യന്തര വിപണി സാഹചര്യങ്ങളും അനുകൂലമായതാണ് കേരളത്തിലെ റബര്‍ നിരക്ക് ഉയരാന്‍ കാരണം. ലാറ്റക്‌സിന് കിലോയ്ക്ക് നിരക്ക് കഴിഞ്ഞ ദിവസം 100 രൂപയ്ക്ക് മുകളില്‍ എത്തി.

ആര്‍എസ്‌എസ് നാല് ഗ്രേഡ് റബറിന് കിലോയ്ക്ക് 157.50 രൂപയാണ് ഇന്നത്തെ കോട്ടയം റബര്‍ ബോര്‍ഡ് നിരക്ക്. ആര്‍എസ്‌എസ് അഞ്ച് ഗ്രേഡിന് 153 രൂപയാണ് വില. ലാറ്റക്‌സിന് 117.80 രൂപയാണ് ലഭിക്കുക. അന്തരാഷ്ട്ര റബര്‍ വിതരണ ശൃംഖലയിലെ പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യന്‍ റബര്‍ വാങ്ങാന്‍ കമ്ബനികള്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് ഉണര്‍വേകാന്‍ കാരണം. അടുത്തകാലത്തായി ആഭ്യന്തര റബറിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. ഇതിനോടൊപ്പം ഉല്‍പാദനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.

ലോക്ഡൗണിന് പിന്നാലെ വാഹന വിപണി മുന്നേറ്റം പ്രകടിപ്പിച്ചതും റബറിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. റബര്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ കുറച്ചതും ബാങ്കോങ് അടക്കമുള്ള വിദേശ വിപണികള്‍ റബര്‍ നിരക്ക് ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതും ആഭ്യന്തര വിപണിയിലെ റബര്‍ ഉള്‍പാദകര്‍ക്ക് സഹായകമായി.

പുതുവര്‍ഷ ആഘോഷത്തിന് ശേഷം ഇന്നലെ ചൈനീസ് വിപണികള്‍ വ്യാപരത്തിനായി തുറന്നു. പുതുവര്‍ഷത്തിന് ശേഷം വ്യാപാരത്തിലേക്ക് ചൈനീസ് വിപണികള്‍ കടന്നതോടെ വീണ്ടും അന്തരാഷ്ട്ര റബര്‍ വില ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ നിഗമനം. ഇതും ഇന്ത്യന്‍ റബറിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും.

spot_img

Related Articles

Latest news