റഷ്യൻ യുവാവിന് കാസർഗോഡ് പോലീസിന്റെ സഹായ ഹസ്തം.
മംഗലാപുരത്തു നിന്ന് കണ്ണൂർക്ക് യാത്ര തിരിച്ചതായിരുന്നു കോൺസ്റ്റന്റൈൻ ജോമോവ്. കാസർഗോഡ് ഡിപ്പോയിൽ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ ഇറങ്ങി തിരിച്ചു വന്നപ്പോൾ ബസ്സ് വിട്ടിരുന്നു. യാത്ര രേഖകളും പഴ്സും വസ്ത്രങ്ങളും ഒക്കെ അടങ്ങിയ ബാഗ് ബസ്സിനുള്ളിലായിരുന്നു. ആകെ അങ്കലാപ്പിലായ യുവാവ് ഡിപ്പോയിൽ നൽകിയ പരാതിയിൽ ജനമൈത്രി പോലീസിൽ വിവരം അറിയിച്ചു. ബസ് കോണ്ടക്റ്ററുടെ ഫോൺ കണ്ടുപിടിച്ചു ബന്ധപ്പെട്ടപ്പോൾ പയ്യന്നൂർ ഡിപ്പോയിൽ എത്തിയതായി വിവരം ലഭിച്ചു. ഉടനെ യുവാവിനെയും കൂട്ടി സിവിൽ പൊലീസ് ഓഫിസർമാരായ കെ നരേന്ദ്രൻ, ടി വി രാഹുൽ, ചന്ദ്രഗിരി ലയൺസ് ക്ലബ് ഭാരവാഹികളായ ഒ കെ മഹ് മൂദ്, അബ്ദുൽ ഖാദർ എന്നിവർ പയ്യന്നൂർ ഡിപ്പോയിലെത്തി ബാഗ് യുവാവിന് തിരിച്ചേൽപ്പിച്ചു. കാക്കിക്കുള്ളിലും സാധാരണ മനുഷ്യർ തന്നെയാണ് .