എതിരാളികളുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പുടിന്‍

മോസ്‌കോ: റഷ്യയുടെ പുരോഗതിക്ക് വിലങ്ങാകുന്ന എതിരാളികളുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഒരു സര്‍ക്കാര്‍ ഉന്നത തല യോഗത്തില്‍ പറഞ്ഞതായി റിപോര്‍ട്ട്. റഷ്യയെ ആക്രമിക്കുകയോ തങ്ങളുടെ വിശാല ഭൂപ്രദേശത്തില്‍ കണ്ണ് വെക്കുകയോ ചെയ്യുന്നവരുടെ അടിച്ചമര്‍ത്തുമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. റഷ്യ വളര്‍ച്ച നേടുന്ന ഘട്ടങ്ങളിലെല്ലാം ശത്രുക്കല്‍ തങ്ങളുടെ ചിറകരിയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യയെ എവിടെയെങ്കിലും കടിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചിലര്‍ റഷ്യയില്‍ നിന്ന് എന്തെങ്കിലും കടിച്ചെടുക്കണമെന്നും ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിന് ആരെങ്കിലും ശ്രമിച്ചാല്‍ ഞങ്ങള്‍ അവരുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് ഓര്‍ത്തോളൂ- പുടിന്‍ പറഞ്ഞു. റഷ്യയുടെ ഭൂ വിസ്തൃതി കൂടിപ്പോയെന്നാണ് ചിലരുടെ പരാതിയെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറുമായുള്ള റഷ്യയുടെ ബന്ധം വഷളായ ഘട്ടത്തിലാണ് പുടിന്റെ ഈ പ്രസ്താവന. യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യം കൂടുതല്‍ സന്നാഹങ്ങള്‍ ഒരുക്കുന്നതും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടലും, ശത്രുക്കളെ കൊന്നൊടുക്കുന്നതും അടക്കമുള്ള നിരവധി പ്രശ്‌നങ്ങളെ ചൊല്ലിയാണ് ഈ പ്രതിസന്ധി.

അതേസമയം ശത്രുക്കളെ പുടിന്‍ പേരെടുത്തു പറഞ്ഞില്ല. പുടിന്‍ നേരത്തേയും പലതവണ വ്യംഗമായി രൂക്ഷഭാഷയില്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി റഷ്യയുടെ അധികാരം കയ്യാളി വരികയാണ് 68കാരനായ പുടിന്‍. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നെങ്കിലും ലോകത്ത് ഏറ്റവും ഭൂവിസ്തൃതിയുള്ള രാജ്യമായി റഷ്യ തുടരുന്നത്.

spot_img

Related Articles

Latest news