മുംബൈ: ഓണ്‍ലൈന്‍ മദ്യവിതരണ പ്രോഗ്രാമില്‍ മദ്യത്തിന് ഓര്‍ഡര്‍ ചെയ്തെങ്കലും മദ്യം ലഭിക്കാതെ കബളിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായി നടി ശബാന ആസ്മി. ട്വിറ്ററിലൂടെയാണ് മദ്യം ലഭിക്കാത്തതിന്റെ നിരാശ അവര്‍ പങ്കുവെച്ചത്.
70 കാരിയായ ശബാന ആസ്മി ലിവിങ് ലിക്വിഡ്സ് എന്ന സൈറ്റിലൂടെയാണ് മദ്യത്തിന് ഓര്‍ഡര്‍ നല്‍കിയത്. പണം മുന്‍കൂറായി നല്‍കിയെന്നും എന്നാല്‍ ഓര്‍ഡര്‍ നല്കിയ ബ്രാന്റ് ലഭിച്ചില്ലെന്നുമാണ് ആരോപണം. ഫോണ്‍ ചെയ്ത് അന്വേഷിക്കുമ്പോൾ ഫോണ്‍ എടുക്കുന്നില്ലെന്നും അവര്‍ ട്വിറ്ററില്‍ എഴുതി.
ബോളിവുഡിലെ മുതിര്‍ന്ന നടിയായ ശബാന ആസ്മി സാമൂഹ്യ പ്രവര്‍ത്തകനും കവിയും തിരക്കഥാകൃത്തുമായ ജവേദ് അക്തറിന്റെ ഭാര്യയാണ്.