ഇനിയും സഹിക്കേണ്ടതുണ്ടോ? ഷാഹിദ കമാലിനെതിരേ ശബരീനാഥ്

വണ്ടിപ്പെരിയാറില്‍ ആറു വയസുള്ള പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചു കൊലപ്പെടുത്തിയ സ്ഥലം സന്ദര്‍ശിക്കാന്‍ പോകുമ്പോൾ ചിരിച്ചു കൊണ്ട് സെല്‍ഫി പോസ്റ്റ് ചെയ്ത വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്. ശബരീനാഥ്.

പോസ്റ്റിൽ നിന്നും – വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ ഒരു നരാധമന്‍ കൊലപ്പെടുത്തിയത് കേരളത്തിലെ പൊതുസമൂഹം അറിഞ്ഞിട്ട് ഒരാഴ്ചയില്‍ കൂടുതലാകുന്നു. പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷന്‍ സ്വാഭാവികമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

ഈ കൊലപാതകം ചര്‍ച്ചയായപ്പോള്‍ ‘സംഭവസ്ഥലം വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു’ എന്ന വാര്‍ത്ത വരാന്‍ വേണ്ടിയായിരിക്കും ഒരു കമ്മീഷന്‍ അംഗം കുറച്ചു മുമ്പ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. നാട്ടുകാരെ അറിയിക്കാന്‍ ഫേസ്ബുക്കില്‍ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഷാഹിദ കമാല്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷാഹിദ കമലിന് യാത്ര മംഗളങ്ങള്‍ നേരുന്നു, അല്ലാതെ ഇവരോടൊക്കെ എന്ത് പറയാനാണ് എന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പോസ്റ്റ് ചെയ്തിരുന്നു.

spot_img

Related Articles

Latest news