അഡോറ ചാരിറ്റബിൾ ട്രസ്റ്റിന് സദ്‌വ ധനസഹായം കൈമാറി.

 

റിയാദ്: അഡോറ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വപ്ന പദ്ധതിയായ ഫിസിയോതെറാപ്പി സെന്ററിന് സൗദി ഡ്രൈവേഴ്സ് വെൽഫയർ അസോസിയേഷൻ (സദ്‌വ ) പ്രവർത്തകർ സമാഹരിച്ച ധനസഹായം ഭാരവാഹികൾ സാമൂഹിക പ്രവർത്ത നർഗീസ് ബീഗത്തിന് കൈമാറി.
കഴിഞ്ഞ മാസം സൗദി സന്ദർശനത്തിന് എത്തിയ നർഗീസ് ബീഗം സദ്‌വയുടെ വാർഷിക പരിപാടിയിൽ പങ്കെടുക്കുകയും സഹായ അഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു.

പ്രകൃതി തടവിലാക്കിയ കുറെയേറെ മനുഷ്യർ നമുക്കിടയിൽ ജീവിക്കുന്നുണ്ട്,
തൊട്ടടുത്തിരിക്കുന്ന ഒരു ഗ്ലാസ് വെള്ളം പോലും സ്വന്തം കൈകൾ കൊണ്ടെടുത്തു കുടിക്കാൻ കഴിയാത്തവർക്കും ആഗ്രഹിക്കുന്ന രീതിയിൽ സ്വന്തം ശരീരത്തെ പരസഹായമില്ലാതെ ചലിപ്പിക്കാൻ കഴിയാത്തവർക്ക് ഈ മണ്ണിൽ ഒരു സ്വർഗ്ഗം പണിയുക എന്ന ലക്ഷ്യമാണ് പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്.

തൊഴിലിടങ്ങളിലെ അപകടങ്ങളിൽ വീടിനുള്ളിൽ തളയ്ക്കപ്പെട്ടവർക്ക്‌ ഒരു ഫിസിയോതെറാപ്പി സെന്റർ അതാണ് ശ്രീമതി നർഗീസ്ബീഗത്തിന്റെ സ്വപ്നം,ആ സ്വപ്നത്തിന്റെ ചിറകിന് കരുത്ത് പകരാൻ സദ്‌വയുടെ പ്രവർത്തകർക്കും ഈ ഉദ്യമത്തിൽകൂടി സാധിച്ചിരിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
236 സ്ക്വയർ ഫീറ്റിനുള്ള 708000രൂപ(ഏഴ് ലക്ഷത്തി എട്ടായിരം രൂപ ) പദ്ധതിക്കായി പിരിച്ചെടുക്കാൻ സാധിച്ചു. പദ്ധതിക്കായി ലഭിച്ച തുകകൾ പ്രസിഡന്റ് തഫ്സീർ കൊടുവള്ളി നർഗീസ് ബീഗത്തിന് കൈമാറി. ജോയിന്റ് സെക്രട്ടറി ഇല്യാസ് പതിമംഗലം. മീഡിയ കോർഡിനേറ്റർ ഫായിസ് വെണ്ണക്കാട് മെമ്പർമാരായ ഒ.വി ആബിദ്, സമീർ പാലത്ത് എന്നിവർ സന്നിഹിതരായി.

spot_img

Related Articles

Latest news