കണ്ണൂർ സർവകലാശാലയിൽ ചട്ടങ്ങൾ മറി കടന്നു നിയമനം ലഭ്യമാക്കി എന്ന പരാതിയിൽ വിശദീകരണവുമായി എ എന്‍ ഷംസീര്‍ എം.എൽ.എയുടെ ഭാര്യ ഡോ. സഹല.
അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാൻ തനിക്ക് യോഗ്യതയുണ്ട്. പത്രപരസ്യം കണ്ടാണ് താൻ അപേക്ഷിച്ചത്. ഇനിയും പരസ്യം കണ്ടാൽ അപേക്ഷിക്കും. ഒരു സ്വാധീനവും ഉപയോഗിച്ചല്ല നിയമം.
ഷംസീറിനെ അപമാനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ആരോപണം. എംഎൽഎ യുടെ ഭാര്യ ആയതുകൊണ്ട് തനിക്കു അപേക്ഷിക്കാൻ പാടില്ല എന്നില്ലെന്നും ഡോ. സഹല പറഞ്ഞു