നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം
റോം: ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സാജന് പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തിലാണ് സജന് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പില്‍ ഒന്നാമതെത്തിയതാണ് സജന് നേട്ടമായത്.
ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡും 27 കാരനായ സാജന് സ്വന്തമാക്കി. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങള്‍ ഉള്‍പ്പെടുന്ന എ വിഭാഗത്തിലാണ് സജന് എത്തിയിരിക്കുന്നത്.
200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തില്‍ 1:56.48 സെക്കന്‍ഡാണ് ഒളിമ്പിക്സ് യോഗ്യത. റോമില്‍ നടന്ന ചാമ്പ്യൻഷിപ്പില്‍ 1:56.38 സെക്കന്റില്‍ ഒന്നാമതെത്തിയ സാജന് നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു.