ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡി.ആര്‍.ഡി.ഒ) 1061 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (പരസ്യ നമ്ബര്‍ CEPTAM-10/A &A).
വിജ്ഞാപനം www.drdo.gov.in ല്‍. 1,12,400 രൂപയാണ് ഉയര്‍ന്ന ശമ്ബളം.
തസ്തികകള്‍:
ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫിസര്‍ – ഒഴിവുകള്‍ 33
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-1 (ഇംഗ്ലീഷ് ടൈപിങ്) -215
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-2 (ഇംഗ്ലീഷ് ടൈപിങ്) -123
അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ‘എ’ (ഇംഗ്ലീഷ് ടൈപിങ്) -250
അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് (ഹിന്ദി ടൈപിങ്) -12
സ്റ്റോര്‍ അസിസ്റ്റന്റ് ‘എ’ (ഇംഗ്ലീഷ് ടൈപിങ്) -134
സ്റ്റോര്‍ അസിസ്റ്റന്റ് -‘എ’ ഹിന്ദി ടൈപിങ് -4
സെക്യൂരിറ്റി അസിസ്റ്റന്റ് ‘എ’ -41
വെഹിക്കിള്‍ ഓപറേറ്റര്‍ ‘എ’ -145
ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ ‘എ’ -18
ഫയര്‍മാന്‍ -86
യോഗ്യത മാനദണ്ഡങ്ങള്‍, പ്രായപരിധി, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം, ശമ്ബളം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷഫീസ് 100 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് വഴി അടക്കാം. SC/ST/PWBD/വിമുക്ത ഭടന്മാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ഫീസില്ല.
അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിവരെ സമര്‍പ്പിക്കാം. ഒന്നിലധികം തസ്തികകള്‍ക്ക് പ്രത്യേകം അപേക്ഷിക്കണം.കമ്ബ്യൂട്ടര്‍ അധിഷ്ഠിത സെലക്ഷന്‍ ടെസ്റ്റ് തിരുവനന്തപുരം, കൊച്ചി, കോയമ്ബത്തൂര്‍, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടത്തും. സ്കില്‍ ടെസ്റ്റ്/കായികക്ഷമത പരീക്ഷകളുമുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രാജ്യത്തെ ഡിഫന്‍സ് ലബോറട്ടറി/യൂനിറ്റുകളിലും മറ്റും നിയമനം ലഭിക്കും.