ബാങ്ക് റേറ്റ് അടിസ്ഥാനമാക്കി സംസ്ഥാനത്ത് സ്വര്‍ണവില ഏകീകരണം നിലവില്‍ വന്നു

കോഴിക്കോട്: സ്വര്‍ണ വ്യാപാര മേഖലയില്‍ ഉപയോക്താക്കളുടെ താത്പര്യ സംരക്ഷണം മുന്‍നിര്‍ത്തി ബാങ്ക് റേറ്റിനെ അടിസ്ഥാനമാക്കി സംസ്ഥാനത്ത് സ്വര്‍ണത്തിനു വില ഏകീകരണം നടപ്പില്‍ വന്നു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജ്‌മെന്‍റ് സ്വര്‍ണത്തിന്‍റെ ബോര്‍ഡ് റേറ്റ് നിശ്ചയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് 916 പരിശുദ്ധിയുള്ള (22 കാരറ്റ്) സ്വര്‍ണത്തിന്‍റെ വില ഏകീകരണത്തിന് തീരുമാനമായത്.

കേരളത്തെ മാത്യകയാക്കി രാജ്യത്തെ എല്ലായിടത്തും സ്വര്‍ണത്തിന്‍റെ വില്പനവില ഏകീകരിക്കണമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് ആവശ്യപ്പെട്ടു.

രാജ്യത്ത് ആദ്യമായി സ്വര്‍ണത്തിന് ഒരേ വില ഈടാക്കുന്ന ‘വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് ‘പോളിസി നടപ്പാക്കിയതു മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആണ്. അംഗീകൃത സ്വര്‍ണവില്പനക്കാരും ആഭരണ നിര്‍മാതാക്കളുമെല്ലാം ബാങ്കുകള്‍ നിശ്ചയിക്കുന്ന നിരക്കിലാണു സ്വര്‍ണം വാങ്ങുന്നത്. എന്നാല്‍ പോലും കേരളത്തില്‍ ഒരേദിവസംതന്നെ വ്യത്യസ്ത വിലകളിലാണ് ഇതുവരെ സ്വര്‍ണ വില്‍പ്പന നടന്നിരുന്നത്.

ബാങ്ക് റേറ്റിനെ അടിസ്ഥാനമാക്കി ജുവല്ലറികള്‍ വില ഏകീകരണം നടപ്പാക്കിയതോടെ ഈ അവസ്ഥ മാറും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ന്യായമായ വിലയില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

spot_img

Related Articles

Latest news