സലീം കളക്കര റിയാദ് ഒഐസിസി അധ്യക്ഷനായി ചുമതലയേറ്റു

റിയാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പോഷക സംഘടനയായ ഒഐസിസി റിയാദ് റീജിയണൽ കമ്മറ്റി പ്രസിഡന്റ് ആയി സലിം കളക്കര ചുമതലയേറ്റു. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എംഎൽഎയുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറയിൽ നിന്നും ചുമതല ഏറ്റെടുത്തത്. ചടങ്ങിൽ വിവിധ ഭാരവാഹികളടക്കം നൂറു കണക്കിന് പ്രവർത്തകരും പങ്കാളിയായി.2023ൽ നടന്ന ഒഐസിസി സംഘടന തിരെഞ്ഞെടുപ്പ് സമയത്തു രൂപംകൊണ്ട സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ വർഷം അബ്ദുല്ല വല്ലാഞ്ചിറയും പിന്നീട് രണ്ടു വർഷം സലിം കളക്കരയും സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ആവുക എന്നതത്, ഇതിന്റെ ഭാഗമായാണ് ഇപ്പോഴുണ്ടായ നേതൃമാറ്റം.

ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന അധികാരകൈമാറ്റ ചടങ്ങ് അഡ്വ.ടി സിദ്ദിഖ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റുമാരായ ശുക്കൂർ ആലുവ, അമീർ പട്ടണത്ത് ജനറൽ സെക്രട്ടറി നിഷാദ് ആലംകോട്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ റസാഖ് പൂക്കോട്ടു പാടം, റഷീദ് കൊളത്തറ, ഷാജി കുന്നിക്കോട്, വനിത വേദി പ്രസിഡന്റ് മൃദുല വിനീഷ്, നാഷണൽ കമ്മറ്റി അംഗങ്ങളായ റഹിമാൻ മുനമ്പത്ത്, സെൻട്രൽ കമ്മറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, സെക്രട്ടറി രാജു പാപ്പുള്ളി, നിർവ്വാഹക സമിതി അംഗം നാസർ ലെയ്സ്, മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലു പറമ്പൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും, ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു.

തുടർന്ന് സെൻട്രൽ കമ്മറ്റി ഭാരവാഹികൾ,വിവിധ ജില്ലാ കമ്മറ്റികൾ, ഗ്ലോബൽ, നാഷണൽ അംഗങ്ങളടക്കം നിയുക്ത പ്രസിഡന്റിന് ഹാരാർപ്പണം നടത്തുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
സെൻട്രൽ കമ്മറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, ഷംനാദ് കരുനാഗപള്ളി, സക്കീർ ദാനത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം ജോൺസൺ മാർക്കാസ്, സൈഫ് കായങ്കുളം, നാദിർഷാ റഹിമാൻ, ബഷീർ കോട്ടക്കൽ, ഹാഷിം പാപ്പിനിശ്ശേരി, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, വിനീഷ് ഒതായി, മുഹമ്മദ് ഖാൻ,സന്തോഷ് എന്നിവർ സന്നിഹിതരായി.

തൽഹത്ത് തൃശൂർ, അൻസാർ നൈത്തല്ലൂർ,മൊയ്തീൻ മണ്ണാർക്കാട്, വഹീദ് വാഴക്കാട്, സൈനുദ്ദീൻ പട്ടാമ്പി, അൻസാർ പാലക്കാട്, ഷറഫു ചിറ്റൻ, ഷംസീർ പാലക്കാട്, അൻസാർ പട്ടാമ്പി,ഭാസ്ക്കരൻ മഞ്ചേരി, പ്രഭാകരൻ, സാദിഖ് വടപുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news