കൊടിയത്തൂർ: അണ്ടർ 19 ദേശീയ ഫുട്ബോൾ മത്സര ജേതാക്കളായ കേരള ഫുട്ബോൾ ടീം പരിശീലകൻ സലീം കൊളായിയെ 95 ലെ തടായിക്കൂട്ടം സഹപാഠികൾ ആദരിച്ചു.റഷീദ് ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി.
ജാഫർ .പി , വത്സൻ , റുബീന , റസിയ മോൾ, ഷലീജ, ശബ്ന , സജ്ന എൻ കെ , ദിലീപ് , മജീദ് , സുനീറ വാഴക്കാട്, ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.ജാബിർ പി സ്വാഗതവും ഷലീജ നന്ദിയും പറഞ്ഞു.