അബൂദബി: സമസ്തയുടെ ഒരു തീരുമാനവും ഫത്‌വകളും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടില്ലെന്നും തുടര്‍ന്നും തിരുത്തലുകള്‍ വേണ്ടി വരില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.സമസ്തയുടെ ഏത് തീരുമാനങ്ങളും പെട്ടെന്ന് എടുക്കുന്നതല്ല. ഒരുപാട് കാലത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് തീരുമാനമെടുക്കുന്നത്. പല ത്വരീഖത്തുകളെ കുറിച്ചും സമസ്ത തീരുമാനമെടുത്തതും അത്തരത്തിലാണ്. മുന്‍ഗാമികളായ ആരിഫീങ്ങളെ തള്ളിപ്പറയല്‍ ഇസ്ലാമിന്‍റെ വൃത്തത്തില്‍ നിന്ന് പുറത്തുപോകുന്നതിലേക്കെത്തിക്കും.സമസ്തക്ക് നിരവധി മതസ്ഥാപനങ്ങള്‍ ഉണ്ട്. സ്ഥാപനങ്ങള്‍ക്ക് സമസ്തയുടെ ആശയാദര്‍ശങ്ങള്‍ മാത്രം മതിയാവില്ല.സമസ്തയുടെ ഉപദേശനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. മുണ്ടക്കുളം ജാമിഅ ജലാലിയ്യ സമസ്തയുടെ ആശയാദര്‍ശങ്ങളും ഉപദേശനിര്‍ദേശങ്ങളും പൂര്‍ണമായു പാലിച്ച് നടത്തുന്ന സ്ഥാപനമാണെന്നും തങ്ങള്‍ പറഞ്ഞു. പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
.