ലോകസമാധാനത്തിന് പ്രാർത്ഥന നടത്തുക – സമസ്ത

കോഴിക്കോട്: പശ്ചമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് ലോക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.
സുരക്ഷിത സ്ഥാനങ്ങളിൽ തുടരുകയും യഥാർത്ഥ സ്രോതസുകളിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് ഇടപെടുകയുമാണ് വേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ട്രഷറർ പിടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂർ, വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ എന്നിവർ അറിയിച്ചു.
ലോക സമാധാനത്തിന് വേണ്ടിയും മുഴുവൻ മനുഷ്യരുടെയും സുരക്ഷക്ക് വേണ്ടിയും വിശ്വാസികൾ ഈ വിശുദ്ധ സമയങ്ങളിൽ ആത്മാർത്ഥമായി പ്രാർഥിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

 

spot_img

Related Articles

Latest news