പുതിയ സാംസങ് ഗാലക്‌സി എഫ്62 ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ വില്‍പനയ്‌ക്കെത്തുന്നു. 2021 ഫെബ്രുവരി 22 മുതല്‍ റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളില്‍ നിന്ന് നേരിട്ടെത്തി ഫോണ്‍ സ്വന്തമാക്കാം. 6 ജിബി റാം ഉള്ള ഫോണിന് 21,499 രൂപയും എട്ട് ജിബി റാം ഉള്ളതിന് p23,499 രൂപയുമാണ് വില. ലേസര്‍ ബ്ലൂ, ലേസര്‍ ഗ്രീന്‍, ലേസര്‍ ഗ്രേ നിറങ്ങളില്‍ വാങ്ങാവുന്നതാണ്.
റിപ്പോര്‍ട്ട് പ്രകാരം ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡിലും ക്രെഡിറ്റ് കാര്‍ഡിലും നല്‍കുന്ന 2,500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയില്‍ സിറ്റിബാങ്കും 2,500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളില്‍നിന്ന് ആദ്യവില്‍പനയില്‍ ഗാലക്‌സി എഫ് 62 വാങ്ങുന്നവര്‍ക്ക് 10,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളും മറ്റ് എക്‌സ്‌ക്ലൂസീവ് ഓഫറുകളും ലഭിക്കുമെന്നാണ് സൂചന.
വിപണിയില്‍ വണ്‍പ്ലസ് നോര്‍ഡ്, റിയല്‍മി X3, പുതുതായി വിപണിയിലെത്തിയ റിയല്‍മി X7 5ജി എന്നീ ഫോണുകളോട് എഫ്62 മത്സരിക്കുന്നത്. സാംസങ് ഗാലക്‌സി F62-യ്ക്ക് 6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി + (1080×2400) സൂപ്പര്‍ അമോലെഡ് പ്ലസ് ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ യുഐ 3.1-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8 ജിബി വരെ റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒക്ട-കോര്‍ എക്‌സിനോസ് 9825 SoC പ്രോസസ്സര്‍ ആണ് സ്മാര്‍ട്ട്ഫോണിന്റെ ഹൃദയം. 25W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്‌ക്കുന്ന 7,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി F62ല്‍. റിവേഴ്സ് ചാര്‍ജിംഗ് സംവിധാനവുമുണ്ട്.