‘കൈ’ പിടിച്ച്‌ സന്ദീപ് വാര്യര്‍; ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു; സ്വീകരിച്ച്‌ നേതാക്കള്‍

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേർന്നു. കെപിസിസി വിളിച്ച്‌ ചേർത്ത് വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചേർന്ന് പ്രഖ്യാപിച്ചത്.പാലക്കാട് തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കവെയാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചർച്ചയ്ക്ക് ഒടുവില്‍ എഐസിസിയും ഇന്നലെ രാത്രി അനുമതി നല്‍കിയതോടെയാണ് ഇന്ന് പ്രഖ്യാപനത്തിലേക്ക് എത്തിയത്.

ഉപതെരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധിയാണ് ബിജെപിക്കുണ്ടാക്കിയത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്. നേരത്തെ ചിലപരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെര‍ഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്.

നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. അനൗപചാരിക ചർച്ചകള്‍ സിപിഎം നടത്തിയിട്ടുണ്ടെങ്കിലും ആദ്യം മതനിരപേക്ഷ നിലപാട് സന്ദീപ് പരസ്യമായി പറഞ്ഞിട്ടുമതി സ്വീകരിക്കല്‍ എന്നായിരുന്നു സിപിഎം തീരുമാനം.

spot_img

Related Articles

Latest news