സന്ദീപ് വാര്യർക്ക് സബർമതിയിൽ ഭാരവാഹികൾ സ്വീകരണം നൽകി

റിയാദ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റിയാദിലെത്തിയ സന്ദീപ് വാര്യർക്ക് സബർമതിയിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ചടങ്ങിൽ വിശിഷ്ട്ടാതിഥിയെ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഷാൾ അണീയിച്ച് സ്വീകരിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സലീം കളക്കര,സജീർ പൂന്തുറ, ഷുക്കൂർ ആലുവ,അമീർ പട്ടണത്ത്, ബാലുകുട്ടൻ,സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, ജോൺസൺ എറണാകുളം, റഫീഖ് വെമ്പായം, ബഷീർ കോട്ടക്കൽ, നാസർ മാവൂർ തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.

തുടർന്ന് സബർമതിയിലെ ഗാന്ധി ഗ്രന്ഥാലയവും അദ്ധേഹം സന്ദർശിച്ചു. ഗ്ലോബൽ കമ്മിറ്റി ഭാരവാഹി യഹിയ കൊടുങ്ങല്ലൂർ നാഷണൽ കമ്മിറ്റി ഭാരവാഹികളായ റഹിമാൻ മുനമ്പത്ത്, മാള മുഹിയിദ്ധീൻ, സലീം അർത്തിയിൽ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷാജി മഠത്തിൽ, ഷിഹാബ് കരിമ്പാറ, കമറുദ്ധീൻ ആലപ്പുഴ,ഉമർ ഷരീഫ്, ഹരീന്ദ്രൻ കണ്ണൂർ, അൻസാർ വർക്കല, അയ്യൂബ് ഖാൻ തുടങ്ങിയവരും പ്രവർത്തകരും സന്നിഹിതരായി.

spot_img

Related Articles

Latest news