സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ല; പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവം; പ്രതികരിച്ച്‌ സന്ധ്യയുടെ അമ്മ

ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞുകൊന്ന അമ്മ സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് അമ്മ. വീട്ടിലേക്ക് കയറി വന്നപ്പോള്‍ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രതി സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണെന്നും കുട്ടികളെ അടിക്കാറുണ്ടെന്നും പ്രതി സന്ധ്യയുടെ അമ്മ പറഞ്ഞു.

‘ഏഴുമണിക്കാണ് സന്ധ്യ വീട്ടിലേക്ക് കയറി വന്നത്. ഇരുട്ടത്ത് വന്നപ്പോള്‍ കൊച്ചെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒരു കൂസലുമില്ലായിരുന്നു. സന്ധ്യയുടെ അച്ഛനും ചോദിച്ചു..ഒരു മറുപടിയും പറഞ്ഞില്ല. പിന്നീടാണ് വണ്ടിയില്‍ വെച്ച്‌ കാണാതായെന്ന് പറഞ്ഞത്. സന്ധ്യക്ക് പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. മുമ്പ് കുട്ടികളെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ദേഷ്യം വരുന്ന സമയത്ത് കുട്ടിയെ അടിക്കാറുണ്ട്. ഭര്‍ത്താവുമായി കുടുംബ പ്രശ്‌നങ്ങളുണ്ട്. ഭര്‍ത്താവ് മദ്യപിക്കും. സന്ധ്യയെ കരണത്തടിക്കുകയും കഴുത്തിന് പിടിക്കാറുമുണ്ടായിരുന്നു. ഇതുകാരണം ഇടക്കിടക്ക് വീട്ടിലേക്ക് വരാറുണ്ട്. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ സന്ധ്യ കാര്യമായി ഒന്നും പറഞ്ഞില്ല.പൊലീസ് വന്ന് ചോദിച്ചപ്പോഴും അറിയില്ലെന്നാണ് പറഞ്ഞത്..’സന്ധ്യയുടെ അമ്മ പറഞ്ഞു.

‘വീട്ടില്‍ നിന്ന് പലപ്പോഴും പൈസയൊക്കെ വാങ്ങാറുണ്ടായിരുന്നു. ഞങ്ങളുടെ വീട് വിറ്റ് കിട്ടിയ ഒരു ലക്ഷം രൂപ അവളുടെ അക്കൗണ്ടിലിട്ട് കൊടുത്തിടുരുന്നു.അത് മുഴുവന്‍ തീര്‍ന്നു. ഭര്‍ത്താവിനോട് ഇക്കാര്യം പറയരുതെന്നും പറഞ്ഞു. ഒരു ലക്ഷം തീര്‍ന്നപ്പോള്‍ വീണ്ടും പൈസ ചോദിച്ച്‌ വന്നിരുന്നു. എന്റെ വള വിറ്റ് പണം തരണമെന്നും പറഞ്ഞിരുന്നു. പൈസ കൊടുത്തത് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അറിയില്ല. അടുത്തിടെ രണ്ടു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു’. സന്ധ്യയുടെ അമ്മ പറയുന്നു.

മക്കളോട് സന്ധ്യക്ക് സ്‌നേഹക്കുറവുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അമ്മയുമായും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നും വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് വരാറുണ്ട്. എന്നാല്‍ കുട്ടിയെ അപായപ്പെടുത്തുമെന്ന് കരുതിയില്ലെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു.

spot_img

Related Articles

Latest news