മുക്കം: ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംഗമം മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റിയുടെ മുക്കത്ത് പ്രവർത്തിക്കുന്ന ബ്രാഞ്ചിൻ്റെ ജനറൽ ബോഡി അംഗങ്ങളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു.
നോർത്ത് കാരശേരി തണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡൽഹി സഹൂലത്ത് മൈക്രോ ഫിനാൻസ് സൊസൈറ്റി പ്രസിഡൻ്റ് ടി ആരിഫലി ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് കൺവീനർ എം പി ജാഫർ അധ്യക്ഷത വഹിച്ചു.
ഇൻഫാഖ് സസ്റ്റൈനബിൾ സൊസൈറ്റി വൈസ് ചെയർപേഴ്സൻ സി പി ഹബീബ് മുഖ്യ പ്രഭാഷണം നടത്തി.
സംഗമം എം ഡി വി കെ എം അഷ്‌ഫാഖ്, ബ്രാഞ്ച് കമ്മറ്റി അസി. കൺവീനർ എം വി അബ്ദു റഹ്മാൻ ആശംസകൾ നേർന്നു.ടി കെ ജുമാൻ സ്വാഗതവും ബ്രാഞ്ച് മാനേജർ എം വൈ റിയാസ് നന്ദിയും പറഞ്ഞു.
പി കെ ശംസുദ്ദീൻ, സലാം ചാലിയാർ, മുസ്തഫ, ഉമർ കുന്ദമംഗലം, അശ്വതി, മുഹ്സിന , അംന, ലിയാഖത്ത് മുറമ്പാത്തി എന്നിവർ നേതൃത്വം നൽകി.ഫോട്ടോ: സംഗമം മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റി മുക്കം ബ്രാഞ്ച് ജനറൽ ബോഡി യോഗം ഡൽഹി സഹൂലത്ത് മൈക്രോ ഫിനാൻസ് സൊസൈറ്റി പ്രസിഡൻ്റ് ടി ആരിഫലി ഉദ്ഘാടനം ചെയ്യുന്നു.