സാറ അസ്സയ്യിദ്‌ പുതിയ സൗദി വിദേശകാര്യ ഉപമന്ത്രി

സൗദി ആരോഗ്യമന്ത്രാലയത്തിലെ മുന്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സാറ ബിന്‍ത് അബ്ദുര്‍റഹ്‌മാന്‍ അസ്സയ്യിദിനെ നയതന്ത്ര കാര്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ ഉപമന്ത്രിയായി നിയമിച്ചു.

വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനാണ് നിയമന ഉത്തരവ് നല്‍കിയത്.

അമേരിക്കയിലെ ജോര്‍ജ് മേസണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 2007-ല്‍ ഹെല്‍ത്ത് സിസ്റ്റംസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ സാറ, 2019-നും 2022-നും ഇടയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സ്ഥാനം വഹിച്ചു.

2017-19 കാലഘട്ടത്തില്‍ ഇതേ മന്ത്രാലയത്തില്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ ജനറല്‍ ഡയറക്ടറായും 2016- 17 കാലയളവില്‍ സൗദി അറേബ്യയിലെ ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റലിന്റെ റീജിയണല്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2015 -16 കാലയളവില്‍ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ആശുപത്രിയില്‍ ഓര്‍ഗനൈസേഷണല്‍ ഡെവലപ്‌മെന്റിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള സ്പെഷ്യലിസ്റ്റ് പദവിയും 2015 ല്‍ കിങ് ഖാലിദ് ഫൗണ്ടേഷനില്‍ യൂത്ത് സെന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.

2012 മുതല്‍ മൂന്ന് വര്‍ഷം അമേരിക്കയിലെ സൗദി സായുധ സേനയുടെ ഓഫീസിലെ മിലിട്ടറി അറ്റാഷെയുടെ കരാര്‍ ഓഫീസര്‍, 2004 മുതല്‍ എട്ടുവര്‍ഷം അമേരിക്കയിലെ എം ആന്‍ഡ് ടി ബാങ്കിന്റെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, അതിന് മുമ്ബ് പ്രൊവിഡന്റ് ബാങ്കില്‍ ചീഫ് ടെല്ലര്‍ എന്നിവയുള്‍പ്പെടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്

spot_img

Related Articles

Latest news