കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായർക്ക് ആറു വർഷത്തെ കഠിന തടവിന് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വിധിച്ചു. ചതി, വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റത്തിനാണ് ശിക്ഷ. കോഴിക്കോട് സ്വദേശി അബ്ദുൽ മജീദിൽ നിന്ന് 42.70 ലക്ഷം തട്ടിയ കേസിലാണ് വിധി.
നേരത്തെ, കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിൽ കോടതി സരിതയെ കുറ്റക്കാരിയാണ് എന്ന കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറന്റൈനിൽ ആയതിനാൽ അവധിക്ക് അപേക്ഷിച്ചിരുന്നു. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു