ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ കഴിഞ്ഞ ഏഴു കൊല്ലമായി വേട്ടയാടപ്പെടുന്ന ശശിതരൂരിനു ആര് നഷ്ടപരിഹാരം നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ക്രൂരത കാട്ടിയെന്നതിനോ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നതിനോ തെളിവുകൾ ഇല്ലെന്നു കണ്ടെത്തിയാണ് തരൂരിനെ കോടതി വെറുതെ വിട്ടത്.
2014, ജനുവരി 17 നു ആണ് ഭാര്യ സുനന്ദ പുഷ്കർ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഗാർഹിക പീഡനത്തിന് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കുകയായിരുന്നു. മതിയായ തെളിവുകൾ ഒന്നും ഇല്ലെന്ന അടിസ്ഥാനത്തിലാണ് തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം ജഡ്ജി ഗീതാഞ്ജലി ഗോയൽ തള്ളിയത്.