ദ്രാവിഡ രാഷ്ട്രീയം ഇളക്കി മറിക്കാൻ ശശികല

ജയിൽ മോചിതയായി തമിഴ് നാട്ടിലേക്കു പുറപ്പെട്ട ശശികലക്കു വഴിനീളെ സ്വീകരണങ്ങൾ. എഐഡിഎംകെ യുടെ കൊടി കെട്ടിയ കാറിൽ ബംഗളുരുവിൽ നിന്ന് തമിഴ് നാട്ടിലേക്കു പുറപ്പെട്ട ശശികല വരും നാളുകളിൽ തമിഴ് നാട് രാഷ്ട്രീയത്തെ ഇളക്കി മറിക്കാൻ തയ്യാറെടുക്കുകയാണ്.

ഭരണകക്ഷിയായ എഐഡിഎംകെ യുടെ അഭ്യർത്ഥന മാനിച്ചു കൊടി അഴിച്ചു വെപ്പിച്ചിരുന്നു. പക്ഷെ പാർട്ടിയുടെ അനിഷേധ്യ നേതാവ് ഇപ്പോഴും താൻ തന്നെയാണെന്നാണ് ശശികലയുടെ വെല്ലുവിളി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല അനധികൃത സ്വത്തു സമ്പാദന കേസിൽ ഈ അടുത്താണ് ജയിൽ മോചിതയായത്. അംഗമല്ല എന്ന് പാർട്ടി പറയുന്നുണ്ടെകിലും അംഗീകരിച്ചു കൊടുക്കാൻ ശശികല തയ്യാറാവുന്നില്ല. മരുമകനും ” അമ്മ മക്കൾ മുന്നേറ്റ കഴകം ” പ്രസിഡന്റ് ദിനകരനും മരുമകൾ ഇളവരശിയും കൂടെയുണ്ട്.

ശശികല മറീന ബീച്ചിൽ ഉള്ള ജയലളിത മെമ്മോറിയലും എഐഡിഎംകെ സ്ഥാപക നേതാവ് എംജി രാമചന്ദ്രന്റെ സ്‌മൃതി മണ്ഡപമായ രാമപുരം ഗാർഡനും സന്ദർശിക്കുന്നുണ്ട്.

spot_img

Related Articles

Latest news