തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സഹായഹസ്തം. കോവിഡ് ബാധിച്ചു ഓക്സിജനു വേണ്ടി ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് 60 ടണ്‍ ലിക്വിഡ് ഓക്സിജന്‍ കൂടി സൗദി അറേബ്യയില്‍ നിന്ന് അയച്ചു. മൂന്നു കണ്ടെയ്നറുകളിലായി അയച്ച ഇത്രയും ടണ്‍ ഓക്സിജന്‍ ജൂണ്‍ ആറിന് ഇന്ത്യന്‍ തുറമുഖത്തെത്തും.
കഴിഞ്ഞ മാസം 80 ടണ്‍ ലിക്വിഡ് ഓക്സിജനും മറ്റ് ചികിത്സാ സഹായങ്ങളും ദമ്മാം പോര്‍ട്ടില്‍ നിന്ന് അയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സൗദിയില്‍ നിന്ന് ഓക്സിജന്‍ ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്.