വിമാനയാത്ര വാക്‌സിന്‍ എടുത്തവര്‍ക്കും പോസിറ്റിവ് സ്ഥിരീകരിക്കാത്തവര്‍ക്കും മാത്രം
റിയാദ്: സൗദിയില്‍ വിമാന യാത്ര തവക്കല്‍നയുമായി ബന്ധിപ്പിക്കുന്നു. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. തവക്കല്‍നയിലെ സ്റ്റാറ്റസ് ശരിയല്ലെങ്കില്‍ ബോര്‍ഡിങ് പാസ് നല്‍കേണ്ടെന്നാണ് തീരുമാനം.
ഇതിന്റെ ഭാഗമായി യാത്രക്കാരുടെ ഹെല്‍ത്ത് സ്റ്റാറ്റസ് ലിങ്ക് ചെയ്യാനായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി. തവക്കല്‍ന സര്‍വീസ് വളരെ മെച്ചപ്പെട്ട നിലയിലാണെന്ന ഗവണ്മെന്റ്, പ്രൈവറ്റ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നും കടലാസ് സര്‍ട്ടിഫിക്കറ്റുകള്‍ നോക്കേണ്ട ആവശ്യമില്ലെന്നുമുള്ള തീരുമാനത്തെ തുടര്‍ന്നുമാണ് പുതിയ നീക്കം.
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പോസിറ്റിവ് സ്ഥിരീകരിക്കാത്തവര്‍ക്കും മാത്രമായിരിക്കും ബോര്‍ഡിങ് പാസുകള്‍ നല്‍കുകയുള്ളൂ. ആരോഗ്യ സ്ഥിതി അതോറിറ്റി സൂചിപ്പിച്ച മാനദണ്ഡങ്ങളില്‍ പെടാത്ത യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശം നല്‍കി മൊബൈല്‍ സന്ദേശം നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.