സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധിയില്‍ മാറ്റം:, പരമാവധി അഞ്ചു ദിവസം വീതം, ഭേദഗതി വരുത്തി സൗദി മന്ത്രിസഭാ യോഗം

റിയാദ്: സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍, ബലിപ്പെരുന്നാള്‍ അവധികളില്‍ മാറ്റം വരുത്തി. ചൊവ്വാഴ്ച റിയാദില്‍ സല്‍മാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭായോഗമാണ് സര്‍ക്കാര്‍ തലത്തിലുള്ള ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി ഭേദഗതി വരുത്തിയത്.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് രാജ്യത്ത് ബാങ്കിങ് പ്രവര്‍ത്തനം നടത്താൻ അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഒരു ശാഖ തുറക്കുന്നതിന് ലൈസൻസ് അനുവദിക്കാനാണ് അംഗീകാരം നല്‍കിയത്.

കനേഡിയൻ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി നടത്തിയ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയും നിരവധി രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഉള്ളടക്കവും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നതില്‍ ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറ ശ്രമങ്ങളെയും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഈ സമ്മേളനത്തിെൻറ പങ്കിനെയും മന്ത്രിസഭാ പ്രശംസിച്ചു.

അന്താരാഷ്ട്ര മൈനിങ് സമ്മേളനം മൂന്നാം പതിപ്പിന്റെ പ്രവര്‍ത്തന ഫലങ്ങളും 133 രാജ്യങ്ങളുടെ വിപുലമായ ആഗോള പങ്കാളിത്തവും രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സര്‍ക്കാര്‍ ഏജൻസികള്‍ക്കും കമ്പനികളും സ്ഥാപനങ്ങള്‍ക്കുമിടയില്‍ 75 കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കലും മന്ത്രിസഭാ വിലയിരുത്തി.

spot_img

Related Articles

Latest news