റിയാദ്: സൗദിയില്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്ക് പിഴ കടുപ്പിച്ച് മന്ത്രാലയം. ലംഘനങ്ങള്‍ക്ക് അൻപത് ലക്ഷം റിയാല്‍ വരെ പിഴയും വിദേശിയാണെങ്കില്‍ നാടുകടത്തലിനും വിധേയമാക്കുമെന്ന് പരിസ്ഥിത, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി.അനധികൃതമായി മാലിന്യം നിക്ഷേപിക്കല്‍, മലിന ജലം പുറംതള്ളല്‍, ഭൂഗർഭ കിണറുകളും ശുദ്ധജല തടാകങ്ങളും മലിനപ്പെടുത്തല്‍, വശംനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടലും വില്‍പ്പന നടത്തലും, മരങ്ങള്‍ മുറിക്കല്‍ തുടങ്ങിയവക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറയിപ്പ് നല്കി.
പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന മരങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റുക, അനധികൃതമായി വിറകും കരിയുല്പന്നങ്ങളും നിർമ്മിച്ച് വില്‍പ്പന നടത്തുക, വാഹനങ്ങള്‍ സംരക്ഷിത മരുഭൂമികളിലേക്കും പാർക്കുകളിലേക്കും പ്രവേശിപ്പിക്കുക, സംരക്ഷിത പ്രദേശങ്ങളില്‍ വസിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുക, അനുമതിയില്ലാത്ത ഇടങ്ങളില്‍ തീയിടുക, അനധികൃതമായി കാബ്ലിംഗ് നടത്തുക, മാലിന്യങ്ങല്‍ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവയും നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും.