സഊദി ഇരുനൂറ് റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കുന്നു

ദമാം | സഊദിയില്‍ ഇരുനൂറ് റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കുന്നു. സഊദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 പ്രഖ്യാപനത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ നോട്ട് പുറത്തിറക്കുന്നതെന്ന് സഊദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

200 റിയാലിന്റെ പുതിയ കറന്‍സികള്‍ 2020 ഏപ്രില്‍ 25 മുതല്‍ വിതരണം ചെയ്യും. പേപ്പര്‍ കറന്‍സി അച്ചടി മേഖലയിലെ ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് പുതിയ നോട്ട് പുറത്തിറക്കുന്നത്. ആധുനിക സാങ്കേതിക സവിശേഷതകള്‍, ഉയര്‍ന്ന നിലവാരമുള്ള സുരക്ഷാ ചിഹ്നങ്ങള്‍, വ്യതിരിക്തമായ രൂപകല്‍പ്പന, ആകര്‍ഷകമായ നിറങ്ങള്‍ എന്നിവ പ്രധാനാ സവിശേഷതയാണ്.

 

ചാരനിറത്തിലുള്ള ഇരുനൂറ് റിയാല്‍ ഡിനോമിനേഷന്‍ പേപ്പറിന്റെ രൂപകല്‍പ്പനയില്‍ സഊദി അറേബ്യയുടെ സ്ഥാപകനായ കിംഗ് അബ്ദുല്‍ അസീസ് രാജാവിന്റെ ചിത്രം, സഊദി വിഷന്‍ 2030ന്റെ ലോഗോ, സെന്‍ട്രല്‍ ബാങ്ക് ഓഫ് സഊദി അറേബ്യയുടെ പേര്, അറബി-ഇംഗ്ലീഷ് അക്ഷരങ്ങളിലും അക്കങ്ങളിലും കറന്‍സിയുടെ മൂല്യം, റിയാദ് നഗരത്തിലെ കൊട്ടാരത്തിന്റെ ചിത്രം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

spot_img

Related Articles

Latest news