2030 ലോകകപ്പിന് വേദിയൊരുക്കാൻ സൗദി അറേബ്യ ആലോചിക്കുന്നു

റിയാദ് – 2030 ലോകകപ്പിന് വേദിയൊരുക്കുന്നതിനെ കുറിച്ച് സൗദി അറേബ്യ ആലോചിക്കുന്നതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. 2030 ലോകകപ്പ് സംഘാടനവുമായി ബന്ധപ്പെട്ട തന്ത്രം തയാറാക്കുന്നതിന് സൗദി അറേബ്യ കൺസൾട്ടൻസി കമ്പനിയെ നിയമിച്ചിട്ടുണ്ട്. 2030 വേൾഡ് കപ്പിന് സംയുക്തമായി വേദിയൊരുക്കാൻ ബ്രിട്ടനും അയർലന്റും ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വേൾഡ് കപ്പിന് ആതിഥ്യം വഹിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സൗദി അറേബ്യയും കർമ പദ്ധതിയും തന്ത്രവും സമർപ്പിക്കുന്ന പക്ഷം ഇക്കാര്യത്തിൽ ബ്രിട്ടനുമായും അയർലന്റുമായും ശക്തമായി മത്സരിക്കേണ്ടിവരും. ലോകകപ്പ് വേദി നേടിയെടുക്കാൻ ശ്രമിച്ച് മറ്റു രാജ്യങ്ങളും മുന്നോട്ടുവരാൻ സാധ്യതയുണ്ട്. നിരവധി അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങൾക്ക് സൗദി അറേബ്യ നേരത്തെ വിജയകരമായി ആതിഥ്യം വഹിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news